വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയേക്കുമെന്ന് സൂചന; തീരുമാനം ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയ പശ്ചാത്തലത്തില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 05.05.2020) വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയ പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍ അടക്കമുള്ളവര്‍ മൊറട്ടോറിയം നീട്ടണമെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മെയ് 17 വരെയാണ് രാജ്യത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍.

വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയേക്കുമെന്ന് സൂചന; തീരുമാനം ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയ പശ്ചാത്തലത്തില്‍

ലോക്ക് ഡൗണ്‍ ആരംഭിച്ചത് മാര്‍ച്ച് 25 നാണ്. മാര്‍ച്ച് 27 നാണ് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മൂന്ന് മാസത്തേക്കാണ് വായ്പാ തിരിച്ചടവിന് ഇളവ് അനുവദിച്ചത്. ശനിയാഴ്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് സ്വകാര്യ ബാങ്കുകളുടെയും പൊതുമേഖലാ ബാങ്കുകളുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ വായ്പകള്‍ക്ക് മൊറട്ടോറിയം നീട്ടുന്ന കാര്യവും ചര്‍ച്ച ചെയ്തിരുന്നു.

Keywords:  RBI May Extend Moratorium On Loans By Another 3 Months, News, New Delhi, Banking, Bank, RBI, Meeting, Report, Lockdown, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia