RBI | 2000 രൂപ നോട്ടുകളിൽ 88 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ; 'ഇനി ജനങ്ങളുടെ പക്കലുള്ളത് 42,000 കോടി രൂപയുടെ കറൻസികൾ'; മാറ്റിവാങ്ങാനോ നിക്ഷേപിക്കാനോ അവസരം സെപ്തംബർ 30 വരെ

 


ന്യൂഡെൽഹി: (www.kvartha.com) ഈ വർഷം മെയ് 19നാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ട് പൂർണമായും നിരോധിച്ചത്. സെപ്തംബർ 30 വരെ ബാങ്കുകളിൽ നിന്ന് മാറ്റിവാങ്ങാനോ നിക്ഷേപിക്കാനോ അനുമതിയുണ്ട്. ഉപഭോക്താക്കൾക്ക് 2000 രൂപയുടെ നോട്ട് എളുപ്പത്തിൽ മാറാൻ എല്ലാ ബാങ്കുകളിലും സൗകര്യം ഏർപ്പെടുത്തി. ആദ്യകാലങ്ങളിൽ ബാങ്കും ഇടപാടുകാരും ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നെങ്കിൽ ഇപ്പോൾ ബാങ്കുകളിൽ വളരെക്കുറച്ച് പേർ മാത്രമേ ഇതിനായി വരുന്നുള്ളൂ.

RBI | 2000 രൂപ നോട്ടുകളിൽ 88 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ; 'ഇനി ജനങ്ങളുടെ പക്കലുള്ളത് 42,000 കോടി രൂപയുടെ കറൻസികൾ'; മാറ്റിവാങ്ങാനോ നിക്ഷേപിക്കാനോ അവസരം സെപ്തംബർ 30 വരെ

ഇതിനിടയിൽ, 2000 രൂപ നോട്ടുമായി ബന്ധപ്പെട്ട് സുപ്രധാന വിവരം പങ്കുവെച്ചിരിക്കുകയാണ് റിസർവ് ബാങ്ക് (RBI). ജൂലൈ 31 ഓടെ 3.14 ലക്ഷം കോടി മൂല്യമുള്ള 2000 രൂപയുടെ നോട്ടുകൾ തിരിച്ചെത്തിയതായി ബാങ്ക് അറിയിച്ചു. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 88 ശതമാനം നോട്ടുകളും തിരിച്ചെത്തി. ഇപ്പോൾ വിപണിയിൽ അവശേഷിക്കുന്നത് 42,000 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ്, അതായത് 12 ശതമാനം.

ജൂൺ മാസത്തിലെ കണക്കുകളും ആർബിഐ പുറത്തുവിട്ടിട്ടുണ്ട്. അന്ന് 2.72 ലക്ഷം കോടി രൂപ തിരിച്ചെത്തി, 84,000 കോടി രൂപ ജനങ്ങളുടെ പക്കലുണ്ടായിരുന്നു, എന്നാൽ ഒരു മാസത്തിനുള്ളിൽ ഇത് പകുതിയായി കുറഞ്ഞു. ഇപ്പോൾ 42,000 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ വിപണിയിൽ ലഭ്യമാണ്. അതായത് 2000 ന്റെ 21 ലക്ഷം കെട്ടുകൾ വിപണിയിലുണ്ട്. 500, 1000 രൂപ നോട്ടുകൾ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ച 2016 മുതലാണ് 2000 രൂപ നോട്ട് പുറത്തിറക്കിയത്. എന്നിരുന്നാലും, കുറച്ച് സമയത്തിന് ശേഷം സർക്കാർ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തുകയായിരുന്നു.

Keywords: News, National, New Delhi, RBI, Notes, Banks, Finance,  RBI Says 88% Of ₹ 2,000 Notes Valued ₹ 3.14 Lakh Crore Returned To Banks.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia