Reached hospital with wife and Snake | ഈ കരുതലിന് മുന്നില്‍ ആരും ശിരസ് കുനിക്കും! ഭാര്യയെ കടിച്ച പാമ്പിനെയും കൊണ്ട് ഭര്‍ത്താവ് ആശുപത്രിയിലെത്തി
Jun 24, 2022, 17:35 IST
ഉനാവോ: (www.kvartha.com) ഭാര്യയെ കടിച്ച പാമ്പിനെയും കൊണ്ട് ഭര്‍ത്താവ് ആശുപത്രിയിലെത്തി. ഉത്തര്‍പ്രദേശിലെ ഉനാവോയില്‍ നിന്നാണ് വിചിത്രമായ സംഭവം റിപോര്‍ട് ചെയ്തത്. വീടിനുള്ളില്‍ വെച്ചാണ് യുവതിയെ പാമ്പ് കടിച്ചത്. അതോടെ ഭര്‍ത്താവ് പാമ്പിനെ പിടികൂടി കുപ്പിയിലാക്കി. യുവതിക്കൊപ്പം കുപ്പിയിൽ പാമ്പിനെയും ആശുപത്രിയിലെത്തിച്ചു. ഭാര്യയോടുള്ള ഭര്‍ത്താവിന്റെ കരുതല്‍ കണ്ട് ആശുപത്രി അധികൃതര്‍ അന്തംവിട്ടു. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുക എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാള്‍ അതിന് വേണ്ടി ശ്രമിക്കുന്നത് കാണുന്നത്.
യുവതി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപോര്‍ട് ചെയ്തു.
എന്തിനാണ് പാമ്പിനെ കൂടെ കൊണ്ടുവന്നതെന്ന് ഡോക്ടര്‍മാര്‍ ഭര്‍ത്താവ് രാമേന്ദ്ര യാദവിനോട് ചോദിച്ചപ്പോള്‍, 'എന്റെ ഭാര്യയെ ഏത് പാമ്പാണ് കടിച്ചതെന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാലോ? ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അഫ്സല് നഗറിലെ മാഖി പൊലീസ് സര്‍കിള്‍ ഏരിയയില്‍ വെള്ളിയാഴ്ച പുലര്‍ചെയാണ് സംഭവം നടന്നത്.
ഭാര്യയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം, പാമ്പിനെ അടുത്തുള്ള വനത്തില്‍ വിടുമെന്ന് യാദവ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. പാമ്പിന് ശ്വസിക്കാനായി പ്ലാസ്റ്റിക് കുപ്പിയില്‍ ദ്വാരങ്ങള്‍ ഇട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Keywords: Unnao: Man carries snake to hospital along with wife after it bit her, National, News, Top-Headlines, Uttar Pradesh, Man, Hospital, Snake, Wife, Doctor, Report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.