CBI | സുപ്രീം കോടതി നിര്‍ദേശിച്ചാല്‍ ബാര്‍ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ; സത്യവാങ്ങ്മൂലം സമര്‍പിച്ചു; കുത്തിപ്പൊക്കലിന് പിന്നില്‍ ആര്‍ എസ് എസ് അജന്‍ഡയെന്ന് എം വി ഗോവിന്ദന്‍
May 1, 2023, 14:25 IST
ന്യൂഡെല്‍ഹി: (www.kvartha.com) ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സുപ്രീം കോടതിയില്‍ നിലപാടറിയിച്ച് സിബിഐ (Central Beauro of Investigation). കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പിച്ചു. ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യം നേരത്തെ സുപ്രീം കോടതി തളളിയിരുന്നു.
പി എല്‍ ജേക്കബ് എന്നയാളാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കൊച്ചി സി ബി ഐ യൂനിറ്റ് എസ് പിയാണ് നിലപാട് അറിയിച്ചത്.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, മുന്‍ മന്ത്രി കെ ബാബു, അന്തരിച്ച മുന്‍ ധനമന്ത്രി കെ എം മാണിയുടെ മകനും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ ജോസ് കെ മാണി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
418 ബാറുകള്‍ തുറക്കാന്‍ അഞ്ച് കോടിരൂപ കോഴ ആവശ്യപ്പെട്ടെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് കേസിന് ആധാരം. സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരായുള്ള ആരോപങ്ങളും സി ബി ഐ ഉന്നയിച്ചിട്ടുണ്ട്.
2014ല്‍ ധനകാര്യ മന്ത്രി ആയിരുന്ന കെ എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്നായിരുന്നു കേരള ബാര്‍ ഹോടെല്‍ ഓനേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം. കെ എം മാണി അഞ്ച് കോടിയാണ് ആവശ്യപ്പെട്ടിരുന്നത് എന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയത്.
ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതിനായി അന്ന് എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു ഒരു കോടി രൂപ കൈപ്പറ്റിയെന്നും ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടിയും ആരോഗ്യ മന്ത്രിയായിരുന്ന വി എസ് ശിവകുമാറിന് 25 ലക്ഷവും നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. സി ബി ഐ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ഇതെല്ലാം പരാമര്‍ശിച്ചിട്ടുണ്ട്.
അതേസമയം ബാര്‍ കോഴക്കേസ് കുത്തിപ്പൊക്കലിന് പിന്നില്‍ ആര്‍ എസ് എസ് അജന്‍ഡയെന്ന് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. സി ബി ഐ കൂട്ടിലടച്ച തത്തയാണ്. ആര്‍ എസ് എസ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന ഏജന്‍സിയാണ് സി ബി ഐയെന്നും അദ്ദേഹം പ്രതികരിച്ചു.
Keywords: News, National-News, National, Delhi-News, Bribery case, Case, Investigation, Allegation, Supreme Court of India, MV Govindan, CM, Pinarayi Vijayan, Ready to inquire Bar Bribery case says CBI in Supreme court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.