രാജ്യത്തെ രക്ഷിക്കാന്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാര്‍: മമത ബാനര്‍ജി

 


കൊല്‍ക്കത്ത: (www.kvartha.com 13.11.2016) രാജ്യത്തെ ബിജെപിയില്‍ നിന്നും രക്ഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബദ്ധശത്രുവായ സിപി എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോലും തയ്യാറാണെന്നും അവര്‍ പറഞ്ഞു.

സിപിഎമ്മുമായി ആശയപരമായ വിത്യാസമുണ്ട്. എന്നാല്‍ സിപിഎം, കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും മമത പറഞ്ഞു.

ഈ കറുത്ത രാഷ്ട്രീയ തീരുമാനം പിന്‍ വലിക്കണം. ജനങ്ങള്‍ പ്രയാസത്തിലാണ്. ഇന്ത്യയിലെ മാര്‍ക്കറ്റുകള്‍ നശിക്കുന്നു മമത പറഞ്ഞു.

ഇതെല്ലാം സാധാരണക്കാരാണ്. യഥാര്‍ത്ഥ കുറ്റവാളികളെയാണ് സര്‍ക്കാര്‍ പിടിക്കേണ്ടത്. ഇന്ന് രാവിലെ മുതല്‍ ഞാന്‍ നിരവധി ബാങ്കുകളും എടിഎമ്മുകളും സന്ദര്‍ശിച്ചു. കള്ളപ്പണമില്ലാത്തവരാണ് ക്യൂവില്‍ നില്‍ക്കുന്നതെന്നും മമത പറഞ്ഞു.

രാജ്യത്തെ രക്ഷിക്കാന്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാര്‍: മമത ബാനര്‍ജി

SUMMARY: KOLKATA: Launching a scathing attack at the centre for banning old 500 and 1000-rupee bills, West Bengal Chief Minister Mamata Banerjee today said she was ready to work with all opposition parties - even arch rival CPM - to "save the country."

Keywords: National, West Bengal, Mamata Banerjee, BJP,Ready To Work With CPM To Save Country: Mamata Banerjee On Currency Ban.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia