Arrested | ബാലികയെ നിയമവിരുദ്ധമായി ദത്തെടുത്തെന്ന കേസില്‍ റിയാലിറ്റി ഷോ താരം അറസ്റ്റില്‍; മാതാപിതാക്കളുടെ അനുമതിയോടെയെന്ന് താരം

 


ബെംഗ്‌ളൂറു: (KVARTHA) കന്നട ടിവി റിയാലിറ്റി ഷോ താരം സോനു ശ്രീനിവാസ് ഗൗഡയെ (29) പൊലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ദത്തെടുക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടി. കോടതിയില്‍ ഹാജരാക്കിയ ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

റായ്ച്ചൂര്‍ സ്വദേശിയായ 8 വയസുകാരിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോനു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വനിതാ ശിശുക്ഷേമസമിതി നല്‍കിയ പരാതിയിലാണ് നടപടി. ദത്തെടുക്കുന്ന വ്യക്തിയും കുട്ടിയും തമ്മില്‍ 25 വയസിന്റെ വ്യത്യാസം വേണമെന്ന ചട്ടവും പാലിച്ചിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.

Arrested | ബാലികയെ നിയമവിരുദ്ധമായി ദത്തെടുത്തെന്ന കേസില്‍ റിയാലിറ്റി ഷോ താരം അറസ്റ്റില്‍; മാതാപിതാക്കളുടെ അനുമതിയോടെയെന്ന് താരം

അതേസമയം, വിഷയത്തില്‍ സോനു ശ്രീനിവാസ് ഗൗഡ വിശദീകരണവുമായെത്തി. ബാലികയുടെ നിര്‍ധന മാതാപിതാക്കളുടെ അനുമതിയോടെയാണ് ബെംഗ്‌ളൂരു മാഗഡി റോഡിലെ അപാര്‍ട്‌മെന്റിലേക്ക് കുട്ടിയെ കൊണ്ടുവന്നതെന്നും ദത്തെടുക്കല്‍ നടപടികള്‍ ആരംഭിച്ചതായും സോനു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

Keywords: News, National, National-News, Malayalam-News, Reality Show Participant, Held, Illegal Adoption, Minor Girl, Kannada TV, Reality show participant held for illegal adoption of 8-yr-old.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia