യുപിയിലെ മദ്രസകളിൽ ക്ലാസുകൾക്ക് മുമ്പ് ദേശീയ ഗാനം ആലപിക്കുന്നത് നിർബന്ധമാക്കി; അധ്യാപക യോഗ്യത നിർണയിക്കാൻ പ്രത്യേക ടെസ്റ്റും വരുന്നു
Mar 25, 2022, 10:37 IST
ലക്നൗ: (www.kvartha.com 25.03.2022) ഉത്തർപ്രദേശിലെ മദ്രസ വിദ്യാർഥികൾ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം നിർബന്ധമായും ചൊല്ലണമെന്ന് യുപി മദ്രസ വിദ്യാഭ്യാസ ബോർഡ് യോഗത്തിൽ തീരുമാനമെടുത്തു. സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ ഗാനം ആലപിക്കുന്നതും ദേശീയ പതാക ഉയർത്തുന്നതും 2017 ൽ ബോർഡ് നിർബന്ധമാക്കിയതിന് ഏകദേശം അഞ്ച് വർഷത്തിന് ശേഷമാണ് പുതിയ തീരുമാനം.
വ്യാഴാഴ്ച ചെയർപേഴ്സൻ ഇഫ്തിഖർ അഹ്മദ് ജാവേദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബോർഡ് പരീക്ഷ, ഹാജർ, അധ്യാപക നിയമനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തു. ടീചർ എലിജിബിലിറ്റി ടെസ്റ്റ് (ടിഇടി) അടിസ്ഥാനമാക്കി മദ്രസ ടീചർ എലിജിബിലിറ്റി ടെസ്റ്റ് (എംടിഇടി), മദ്റസ അധ്യാപകനാകാനുള്ള യോഗ്യതയായി കൊണ്ടുവരണമെന്നും തീരുമാനമായി.
അധ്യാപക നിയമനത്തിൽ സ്വജനപക്ഷപാതം ഒരു പ്രവണതയായി മാറിയെന്നും അതിനാലാണ് എംടിഇടി നിർബന്ധമാക്കാൻ ബോർഡ് തീരുമാനിച്ചതെന്നും ചെയർപേഴ്സൻ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് നടപടികളിൽ അന്തിമ തീരുമാനം മാനജ്മെന്റിനായിരിക്കുമെന്നും ഔപചാരിക നിർദേശം സർകാരിന് ഉടൻ അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതപഠനത്തിന് പുറമെ നമ്മുടെ ചരിത്രവും സംസ്കാരവും അറിയാൻ മദ്രസ വിദ്യാർഥികളിൽ ദേശസ്നേഹം വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ ഹാജർ, വെരിഫികേഷൻ എന്നിവയും ആധാർ കാർഡുമായി ബന്ധിപ്പിക്കുമെന്നും ചെയർപേഴ്സൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന യോഗത്തിൽ തീരുമാനിച്ച പ്രകാരം മദ്രസ ബോർഡ് പരീക്ഷകൾ മെയ് 14 മുതൽ മെയ് 27 വരെ നടത്തും. സീനിയർ സെകൻഡറി തലം വരെയുള്ള മദ്റസ വിദ്യാർഥികൾക്ക് അടുത്ത അധ്യയന സെഷൻ മുതൽ ഹിന്ദി, ഇൻഗ്ലീഷ്, ഗണിതം, സോഷ്യൽ സയൻസ്, സയൻസ് തുടങ്ങിയ വിഷയങ്ങൾ നിർബന്ധമാക്കും.

Keywords: Recital of the national anthem before classes is compulsory in UP madrasas now, Lucknow, National, Uttar Pradesh, Students, News, Top-Headlines, Teacher, Examination, Eligibility, Government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.