ബലാത്സംഗ കേസുകളില്‍ ഇരയുടെ മൊഴി മജിസ്‌ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണം: സുപ്രീംകോടതി
Apr 30, 2014, 11:10 IST
ഡെല്‍ഹി: ബലാത്സംഗ കേസുകളില്‍ സംഭവം നടന്ന് 24 മണിക്കൂറിനകം തന്നെ ഇരയുടെ മൊഴി മജിസ്‌ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി.
ഇത് വിചാരണയില്‍ നേരിടുന്ന കാലതാമസവും പ്രതികള്‍ കേസില്‍ നിന്നും രക്ഷപ്പെടുന്നത് ഒഴിവാക്കാനും സഹായകമാകും. ഇത്തരം കേസുകളില്‍ ഇരയെ വനിതാ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് ഗ്യാന്‍സുധാ മിശ്ര അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഏതെങ്കിലും കാരണത്താല്‍ 24 മണിക്കൂറിനകം തന്നെ മജിസ്‌ട്രേറ്റിന് മൊഴി രേഖപ്പെടുത്താനായില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അതിന്റെ കാരണം വിശദീകരിക്കുകയും ഇരയുടെ മൊഴി കുറ്റപത്രത്തില്‍ രേഖപ്പെടുത്തി പിന്നീട് മജിസ്‌ട്രേറ്റിനു മുന്നില്‍ സമര്‍പിക്കുകയും വേണം.
മൊഴി രേഖപ്പെടുത്തുന്നതിനു മുമ്പ് ഇരയെ വൈദ്യപരിശോധനക്ക് വിധേയമാക്കണം. അതേസമയം ഇരയുടെ മൊഴി പോലീസ് രേഖപ്പെടുത്തേണ്ടതില്ലെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ബലാത്സംഗം ചെയ്തിട്ടുള്ളതായി വിവരം ലഭിച്ചുകഴിഞ്ഞാല്‍ തീയതിയും സമയവും അന്വേഷണ ഉദ്യോഗസ്ഥന്‍ മജിസ്‌ട്രേറ്റിനെ കൃത്യമായി അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ഇതു സംബന്ധിച്ച് എല്ലാ ഡി.ജി.പിമാര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Record Molestation victim’s statement before magistrate within 24 hrs: SC, New Delhi, Justice, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.