Cabbage | കാബേജ് കഴിക്കൂ, കാൻസർ സാധ്യത കുറയ്ക്കാം! ഈ പച്ചക്കറിയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ അറിയാമോ?

 


ന്യൂഡെൽഹി: (www.kvartha.com) ലോകമെമ്പാടും വ്യത്യസ്‌ത തരത്തിലുള്ള കാൻസറുകൾ ഉയർന്നുവരുമ്പോൾ, മറുവശത്ത് മെച്ചപ്പെട്ട ജീവിതശൈലിയുള്ളവരും ഈ രോഗത്തിന് ഇരയാകുന്നു. കാൻസറിനുള്ള കാരണങ്ങളൊന്നും ശാസ്ത്രത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, പുകയിലയും മദ്യവും അർബുദ സാധ്യത വർധിപ്പിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. കൂടാതെ ജീവിതശൈലി മികച്ചതും ഭക്ഷണക്രമം സന്തുലിതവുമാകുകയാണെങ്കിൽ, ഈ രോഗത്തിന്റെ സാധ്യത കുറയ്ക്കാൻ കഴിയും.

Cabbage | കാബേജ് കഴിക്കൂ, കാൻസർ സാധ്യത കുറയ്ക്കാം! ഈ പച്ചക്കറിയുടെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ അറിയാമോ?

ചില പച്ചക്കറികൾ സമീകൃതാഹാരത്തിൽ ഉൾപ്പെടുത്തിയാൽ കാൻസറിനുള്ള സാധ്യത കുറയ്ക്കാം. വിറ്റാമിൻ ബി 6 അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു ഗവേഷണത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ കാബേജ് മികച്ച പച്ചക്കറിയാണ്. കാരണം കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ കഴിയുന്ന ധാരാളം പോഷണങ്ങൾ കാബേജിൽ ഉണ്ട്.

വിറ്റാമിനുകളാൽ സമ്പന്നം

വളരെ കുറച്ച് കലോറിയുള്ള കാബേജിൽ ധാരാളം വിറ്റാമിനുകൾ കാണപ്പെടുന്നു, ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിൻ ബി 5, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 1 എന്നിവ മതിയായ അളവിൽ കാബേജിൽ അടങ്ങിയിരിക്കുന്നു. ഈ വിറ്റാമിനുകൾ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ പ്രവർത്തിക്കുന്നു. ഇതുകൂടാതെ ശരീരത്തെ ഊർജസ്വലമായി നിലനിർത്താനും ഇത് സഹായകമാണ്.

യുവത്വമുള്ള ചർമത്തിന്

കാബേജ് ചർമത്തിന് വളരെ ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, ഇരുമ്പ് എന്നിവ രക്തസമ്മർദത്തെയും ശരീരകോശങ്ങളെയും സന്തുലിതമാക്കാൻ സഹായിക്കുന്നു. ദിവസവും കാബേജ് കഴിയ്ക്കുന്നതിലൂടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ കുറവും മാറും. അൽഷിമേഴ്‌സ്, നാഡി രോഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന വിറ്റാമിൻ കെ കാബേജിലുമുണ്ട്.

ഹൃദയത്തിന് ഗുണകരം

കാബേജിലെ മൂലകങ്ങൾ ഹൃദയത്തിന് ഏറെ ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസ് ഹൃദ്രോഗ സാധ്യതയിൽ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ, ഇതിലുള്ള പൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കാബേജിൽ മതിയായ അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായകമാണ്.

ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു

നാരുകളും വെള്ളവും ധാരാളമായി അടങ്ങിയിട്ടുള്ള കാബേജ് മലബന്ധം അകറ്റുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. കാബേജ് സ്ഥിരമായി ഉപയോഗിക്കുന്നത് കുടലിലെ കാൻസർ കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാബേജ് ആമാശയത്തെ സുഖപ്പെടുത്തുന്നു, അസിഡിറ്റി കുറയ്ക്കുന്നു. വയറ്റിലെ അൾസറിനും ഗുണം ചെയ്യും. ഒപ്പം പേശിവേദന കുറയ്ക്കുകയും മുടി വളർച്ച വർധിപ്പിക്കുകയും ചെയ്യുന്നു.

Keywords: News, National, New Delhi, Cabbage, Foods, Health, Lifestyle, Cancer, Reduce Risk Of Cancer By Eating Cabbage.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia