ഐ എന്‍ എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് ജാമ്യം; പുറത്തിറങ്ങുന്നത് 106 ദിവസത്തെ ജയില്‍ വാസത്തിനുശേഷം

 


ന്യൂഡല്‍ഹി: (www.kvartha.com 04.12.2019) ഐ എന്‍ എക്സ് മീഡിയാ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് ജാമ്യം. പുറത്തിറങ്ങുന്നത് 106 ദിവസത്തെ ജയില്‍ വാസത്തിനുശേഷം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

നേരത്തെ സിബിഐ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ചിദംബരം രാജ്യം വിട്ടുപോകരുതെന്നും പാസ്പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം.

ഐ എന്‍ എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് ജാമ്യം; പുറത്തിറങ്ങുന്നത് 106 ദിവസത്തെ ജയില്‍ വാസത്തിനുശേഷം

തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത്. ഈ കേസുമായി ബന്ധപ്പെട്ട് മാധ്യങ്ങളുമായി അഭിമുഖങ്ങള്‍ നടത്തുകയോ പരസ്യ പ്രസ്താവനകള്‍ നടത്തുകയോ ചെയ്യരുതെന്നും അന്വേഷണത്തോട് ചിദംബരം സഹകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ചിദംബരംം നേരത്തെ ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും നല്‍കിയിരുന്നില്ല.

കോടതി ജാമ്യം നല്‍കിയതോടെ ചിദംബരം 106 ദിവസങ്ങള്‍ക്ക് ശേഷം എന്ന് ട്വിറ്റ് ചെയ്യുകയും ചെയ്തു. 'സത്യം ഒടുവില്‍ പുറത്തുവന്നു. സത്യമേവ ജയതേ' എന്നായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗികമായി ട്വിറ്റ് ചെയ്തത്.

അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ചിദംബരത്തിന്റെ വാദം. എന്നാല്‍, സാമ്പത്തിക കുറ്റകൃത്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു.

ചിദംബരം മന്ത്രിയായിരിക്കെ 2007ലാണ് ഐ എന്‍ എക്സ് മീഡിയക്ക് വിദേശത്തുനിന്ന് മുതല്‍ മുടക്ക് കൊണ്ടുവരാന്‍ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ് ഐ പി ബി) അനുമതി ലഭിച്ചത്. ഈ അനുമതി ലഭ്യമാക്കുന്നതില്‍ അഴിമതി നടന്നെന്നാണ് കേസ്. ചിദംബരത്തിന് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ കാര്‍ത്തി ചിദംബരം ട്വിറ്ററില്‍ ട്വീറ്റ് പങ്കുവച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Relief for Chidambaram after 106 days as Supreme Court grants bail in INX Media case,New Delhi, News, Politics, Bail, CBI, Supreme Court of India, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia