അഞ്ച് രൂപയ്ക്ക് മാഗി വാങ്ങൂ, അഞ്ച് രൂപയ്ക്ക് മാഗി കഴിക്കൂ; ഇനി ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളംകണ്ടാലും പേടിക്കുമോ?
Aug 13, 2015, 16:32 IST
മുംബൈ: (www.kvartha.com 13.08.2015) മാഗിക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം മുംബൈ ഹെക്കോടതി താത്കാലികമായി പിന്‍വലിച്ചിരിക്കുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജീവനില്‍ കൊതിയില്ലാത്തവര്‍ക്ക് (കൊതിയുളളവര്‍ക്ക് എന്ന മറ്റൊരു പക്ഷം) ധൈര്യമായി മാഗി കഴിക്കാം. എന്നാല്‍ ചൂടുവെളളത്തില്‍ വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്നു പറയുന്നതുപോലെ ഇനി വീട്ടമ്മമാരൊന്നും പേടിക്കും മാഗി പായ്ക്ക് പൊട്ടിക്കാന്‍. ഇനി ഇതിന് രണ്ടാമതൊരു വശമുണ്ട്. നെസ്‌ലെയുടെ വളര്‍ച്ച കണ്ടു അസൂയ പൂണ്ട ആരോ ഉണ്ടാക്കി വിട്ട നുണക്കഥകളാണ് മാഗിയില്‍ മായമെന്ന വാര്‍ത്തകളെന്ന കമ്പനിയുടെ വാദത്തോട് യോജിക്കുന്നവര്‍ക്ക് യഥേഷ്ടം മാഗി വാങ്ങി കഴിക്കാം.
കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റുവരവുളള ഉത്പന്നമായ മാഗി ന്യൂഡില്‍സില്‍ ലെഡ്, പിന്നെ സാധാരണക്കാരന്‍ ഇതുവരെ കേള്‍ക്കാത്ത മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്നു പെട്ടെന്നൊരു സുപ്രഭാതത്തില്‍ കേള്‍ക്കുന്നു. പിള്ളേരെ സ്‌കൂളില്‍ അയയ്ക്കാന്‍ ബുദ്ധിമുട്ടാതിരുന്ന വീട്ടമ്മമാര്‍ ഞെട്ടി. ഇനിയെന്തു ചെയ്യുമെന്നു വിലപിച്ചു, തിന്നവര്‍ തിന്നവര്‍ അയ്യോന്നു വച്ചു, ചിലരാവട്ടെ ഇനി എങ്ങനെ മാഗി തിന്നുമെന്നും.
ഇനി മാഗി വാങ്ങുന്ന പ്രശ്‌നമില്ലെന്നു ചിലരെങ്കിലും തീരുമാനിച്ചു. ന്യൂഡില്‍സ് വാങ്ങിയേ പറ്റൂ എന്നുളളവര്‍ മറ്റുളളത് വച്ച് അഡ്ജസ്റ്റ് ചെയ്തു. ഇതിനിടെ വിപണിയിലുളള മറ്റു ന്യൂഡില്‍സുകളും പരിശോധിക്കുമെന്നും കേട്ടു. എന്തൊരു കോലാഹലം. ഇതിനിടെ നടത്തിയ മാഗിയുടെ വിവിധ ലാബ് പരിശോനകളും പരാജയപ്പെട്ടു. മാഗി പൂര്‍ണമായി വിപണിയില്‍ നിന്നു റാക്കൊഴിഞ്ഞു. മാഗിയില്‍ കുഴപ്പമൊന്നുമില്ലെന്നു കമ്പനി മുതലാളി പറഞ്ഞു നോക്കി, കരഞ്ഞു നോക്കി, ഒന്നും സംഭവിച്ചില്ല. ഇതിനിടെ മാഗിയുടെ പരസ്യത്തിലഭിനയിച്ച അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത് തുടങ്ങിയവര്‍ക്കും പണികിട്ടുമെന്നു കരുതി. ഒന്നുമുണ്ടായില്ല.
എന്നാല്‍ ഇപ്പോള്‍ സംഭവിച്ചു, ആറാഴ്ചയ്ക്കകം മൂന്ന് ലാബുകളില്‍ വീണ്ടും പരിശോധന നടത്തി അനുകൂലമെങ്കില്‍ വീണ്ടും വിപണിയിലെത്തിക്കാമെന്ന് മുംബൈ ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്. മാഗിയുടെ ഏഴ് തരം ന്യൂഡില്‍സും വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മാഗി നിരോധിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ നെസ്‌ലെ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പക്ഷേ ആരെയും കഴിക്കാന്‍ കോടതി നിര്‍ബന്ധിച്ചിട്ടില്ല. മാഗി വിപണിയില്‍ വന്നാല്‍ എന്തു ചെയ്യുെമന്നു തീരുമാനിക്കാനുളള സ്വാതന്ത്ര്യം പൊതുജനത്തിന്റെതാണ്.
ആരോഗ്യത്തിന് ഹാനികരമായ ഈയവും മോണോ സോഡിയം ഗ്ലൂട്ടോമേറ്റും അനുവദനീയമായതിലും കൂടുതല്‍ അളവില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ജൂണ്‍ അഞ്ചിനാണ് രാജ്യവ്യാപകമായി മാഗി ന്യൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയില്‍നിന്ന് ശേഖരിച്ച മാഗിയുടെ സാമ്പിളിലാണ് അനുവദനീയമായതിലും കൂടുതല്‍ ഈയവും എംഎസ്ജിയും ആദ്യം കണ്ടെത്തിയത്. ഇതെത്തുടര്‍ന്നാണ് കേരളം അടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. കോടതി മാഗിക്ക് ഒരവസരം കൂടി നല്‍കുന്നു, നന്നായാല്‍ നന്നാവട്ടെ, ഇല്ലെങ്കില്‍ പൊതുജനമെങ്കിലും നന്നാവട്ടെ. അഞ്ചു രൂപയ്ക്ക് മാഗി വാങ്ങൂ, അഞ്ച് രൂപയ്ക്ക് മാഗി കഴിക്കൂ. മാഗി മാഗി....
SUMMARY: The Bombay high court on Thursday struck down the food safety regulator's order of a nationwide ban on the sale of Nestle India's popular 2-minute Maggi noodles.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.