HC Verdict | കറുത്ത നിറത്തിന്റെ പേരിൽ ഭർത്താവിനെ അപമാനിക്കുന്നത് ക്രൂരതയെന്ന് ഹൈകോടതി; യുവാവിന് വിവാഹമോചനത്തിന് അനുമതി

 


ബെംഗ്ളുറു: (www.kvartha.com) കറുത്ത നിറത്തിന്റെ പേരിൽ ഭർത്താവിനെ അപമാനിക്കുന്നത് ക്രൂരതയ്ക്ക് തുല്യമാണെന്ന് കർണാടക ഹൈകോടതി. ഇത് വിവാഹമോചനം അനുവദിക്കുന്നതിനുള്ള ശക്തമായ കാരണമായി കോടതി വിലയിരുത്തി. 41 കാരിയായ ഭാര്യയിൽ നിന്ന് 44 കാരനായ യുവാവിന് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് ഹൈകോടതി ഈ നിരീക്ഷണം നടത്തിയത്. ലഭ്യമായ തെളിവുകൾ സൂക്ഷ്മമായി പരിശോധിച്ചതിൽ, കറുത്ത നിറമുള്ളതിനാൽ ഭർത്താവിനെ ഭാര്യ അപമാനിക്കാറുണ്ടെന്നും അതിനാലാണ് ഭർത്താവിനെ ഒഴിവാക്കുന്നതെന്നാണ് നിഗമനത്തിലെത്തുന്നതെന്നും കോടതി പറഞ്ഞു.

HC Verdict | കറുത്ത നിറത്തിന്റെ പേരിൽ ഭർത്താവിനെ അപമാനിക്കുന്നത് ക്രൂരതയെന്ന് ഹൈകോടതി; യുവാവിന് വിവാഹമോചനത്തിന് അനുമതി

ഈ വശം മറച്ചുവെക്കാൻ, ഭാര്യ ഭർത്താവിനെതിരെ അവിഹിത ബന്ധത്തിന്റെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതായും ഈ വസ്തുതകൾ ക്രൂരതയ്ക്ക് തുല്യമാണെന്നും ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 (1) (എ) പ്രകാരം വിവാഹമോചനം അനുവദിച്ചുകൊണ്ട് ഹൈകോടതി നിരീക്ഷിച്ചു. 2007ൽ ഇരുവരും വിവാഹിതരായെങ്കിലും 2012ൽ വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് കുടുംബകോടതിയെ സമീപിച്ചിരുന്നു. 2017 ജനുവരി 13ന് ഭർത്താവിന്റെ ഹർജി കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് യുവാവ് ഹൈകോടതിയെ സമീപിച്ചത്.

വിവാഹശേഷം ഭാര്യ തന്നെ കറുത്ത വർഗക്കാരനാണെന്ന് പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് യുവാവ് വാദിച്ചു. തന്റെ മകൾക്ക് വേണ്ടി ഒരു തരത്തിൽ അപവാദങ്ങൾ സഹിച്ചു. 2011ൽ തന്റെ പ്രായമായ അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ഭാര്യ പരാതി നൽകിയിരുന്നതായും ഇദ്ദേഹം ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് മർദനത്തിന് വിധേയനായ താൻ 10 ദിവസം പൊലീസ് സ്റ്റേഷനിലും കോടതിയിലും ചിലവഴിച്ചുവെന്നും യുവാവ് പറഞ്ഞു. 'ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി, പിന്നീട് മടങ്ങിവന്നില്ല. അവൾ എന്റെ തൊഴിലുടമയോട് പോലും പരാതി പറഞ്ഞിരുന്നു. ഞാൻ ഒരുപാട് കഷ്ടപ്പെടുകയും വിഷാദാവസ്ഥയിലും ആയിരുന്നു', വിവാഹമോചനം അനുവദിക്കണമെന്ന ഹർജിയിൽ യുവാവ് ആരോപിച്ചു.

അതേസമയം തന്റെ ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്നും അവിഹിത ബന്ധത്തിൽ നിന്ന് ഒരു കുട്ടിയുണ്ടെന്നും ഹർജി റദ്ദാക്കണമെന്നും ഭാര്യ വാദിച്ചു. ഭർത്താവ് പരുഷമായ വാക്കുകൾ ഉപയോഗിച്ചുവെന്നും പുറത്തുപോകാനും വൈകി വീട്ടിലേക്ക് വരാനും അനുവദിച്ചില്ലെന്നും അവർ ആരോപിച്ചു. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഭാര്യ ക്രിമിനൽ പരാതിയും നൽകിയിരുന്നു. എന്നാൽ, വാദങ്ങൾ കേട്ട കോടതി യുവാവിനെതിരെ ഭാര്യ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് പറഞ്ഞു. തുടർന്ന് ക്രൂരതയുടെ അടിസ്ഥാനത്തിൽ ഭർത്താവിന് കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.

Keywords: Court, Verdict, High Court, Karnataka, Bangalore, Divorce, Case, Petition, Black Skin, Remarks over black skin amounts to 'cruelty', says Karnataka High Court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia