മഹാരാഷ്ട്രയില്‍ മുസ്ലീങ്ങളെ നിസാരകുറ്റത്തിന് ജയിലിലടയ്ക്കുന്നതായി റിപോര്‍ട്ട്
Jun 24, 2012, 23:55 IST
മുംബൈ: മഹാരാഷ്ട്രയില്‍ മുസ്ലീങ്ങളെ നിസാരകുറ്റത്തിന് ജയിലില്‍ അടയ്ക്കുന്നതായി റിപോര്‍ട്ട്. സംസ്ഥാനത്തെ ജയിലില്‍ കഴിയുന്ന മുസ്ലീങ്ങളെക്കുറിച്ച് റ്റാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് തയ്യാറാക്കിയ റിപോര്‍ട്ട് ഞെട്ടിക്കുന്നതാണ്.
ജയിലിലുള്ള 96% മുസ്ലീങ്ങളും ഏതെങ്കിലും ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ളവരോ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്പെട്ടിട്ടുള്ളവരോ അല്ലെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രമസമാധാന പാലനത്തിന് ഭീഷണിയുയര്‍ത്തുന്ന കുറ്റകൃത്യങ്ങളില്‍ ആരും ഏര്‍പ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജയിലില്‍ കഴിയുന്ന 18നും 30നും ഇടയിലുള്ള 339 മുസ്ലീങ്ങളിലാണ് പഠനം നടത്തിയത്.
24.5% മുസ്ലീങ്ങള്‍ക്ക് വേണ്ടിയും കോടതിയില്‍ അഭിഭാഷകര്‍ ഹാജരായിട്ടില്ല. ഭീകരവാദം തടയുന്നതിനുള്ള ടാഡ, മോക്ക നിയമപ്രകാരമാണ് പല അറസ്റ്റുകളും നടന്നിട്ടുള്ളത്. ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരം ചാരന്മാരെന്ന് മുദ്രകുത്തി നിരവധി പേരും അറസ്റ്റിലായിട്ടുണ്ട്. പോലീസുകാരും ജഡ്ജിമാരും ആദ്യം ഹിന്ദുവായും പിന്നീട് ഔദ്യോഗീക പദവി അലങ്കരിക്കുന്നവരായും പെരുമാറുന്നുവെന്ന് തടവുകാര്‍ ആരോപിക്കുന്നു.
വിചാരണതടവുകാരായി കഴിയുന്ന മുസ്ലീങ്ങളുടേയും എണ്ണം കൂടുതലാണ്. 15 ജയിലുകളിലുള്ള 3000 മുസ്ലീങ്ങളില്‍ 70% പേരും വിചാരണ തടവുകാരാന്. തടവുകാരില്‍ കൊലപാതകം, കൊലപാതക ശ്രമം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, എന്നീ കുറ്റങ്ങളാണ് 52.8% പേരിലും ചുമത്തപ്പെട്ടിരിക്കുന്നത്. പഠനം നടത്തിയവരില്‍ 75.5 % പേരും ആദ്യമായി ജയില്‍ വാസം അനുഭവിക്കുന്നവരാണ്.
ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ താമസിക്കുന്ന മുസ്ലീങ്ങളുടെ എണ്ണത്തേക്കാള്‍ 36% കൂടുതലാണ് മഹാരാഷ്ട്രയിലുള്ളതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് റ്റാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് പഠനം നടത്തിയത്.
Keywords: Mumbai, Muslims, Prison, Report, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.