71-ാമത് റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം; പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷാവലയത്തില്‍ രാജ്യതലസ്ഥാനം; ഇത്തവണത്തെ മുഖ്യതിഥി ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ മെസ്സിയസ് ബൊല്‍സോനരോ

ന്യൂഡെല്‍ഹി: (www.kvartha.com 26.01.2020) രാജ്യം 71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷാവലയത്തിലാണു രാജ്യതലസ്ഥാനം.

എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനം ആശംസിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ഹിന്ദിയിലും ഇംഗ്ലിഷിലുമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷ പരിപാടികള്‍ നടക്കുന്നു.

 71-ാമത് റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം; പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷാവലയത്തില്‍ രാജ്യതലസ്ഥാനം; ഇത്തവണത്തെ മുഖ്യതിഥി ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ മെസ്സിയസ് ബൊല്‍സോനരോ

രാഷ്ട്രപതി രാംനാഥ് കോവിന്ദ് പതാക ഉയര്‍ത്തുന്നതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുക. ഇന്ത്യാഗേറ്റിലെ അമര്‍ജവാന്‍ജ്യോതിക്ക് പകരം ഇത്തവണ ദേശീയ യുദ്ധസ്മാരകത്തിലാണ് പ്രധാനമന്ത്രി വീരമൃത്യുവരിച്ച സൈനികര്‍ക്കുള്ള പുഷ്പചക്രം അര്‍പ്പിച്ചത്.

 71-ാമത് റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം; പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷാവലയത്തില്‍ രാജ്യതലസ്ഥാനം; ഇത്തവണത്തെ മുഖ്യതിഥി ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ മെസ്സിയസ് ബൊല്‍സോനരോ

രാജ്യത്തിന്റെ സൈനിക ശേഷിയും സാംസ്‌കാരിക വൈവിധ്യവും വ്യക്തമാക്കുന്നതായിരിക്കും പരേഡ്. വിവിധ സംസ്ഥാനങ്ങളുടെ ടാബ്ലോകള്‍, സൈനിക ടാങ്കുകള്‍, ആധുനിക ആയുധങ്ങള്‍ തുടങ്ങിയവ പരേഡില്‍ പ്രദര്‍ശിപ്പിക്കും. പോര്‍വിമാനങ്ങളും ഹെലികോപ്ടറുകളും അണിനിരക്കുന്ന വ്യോമാഭ്യാസ പ്രകടനത്തോടെയാണ് പരേഡ് സമാപിക്കുക.

 71-ാമത് റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം; പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷാവലയത്തില്‍ രാജ്യതലസ്ഥാനം; ഇത്തവണത്തെ മുഖ്യതിഥി ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ മെസ്സിയസ് ബൊല്‍സോനരോ

ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ മെസ്സിയസ് ബൊല്‍സോനരോ ആണ് ഇത്തവണത്തെ മുഖ്യാതിഥി. ആദ്യമായി സിആര്‍പിഎഫിന്റെ വനിതാ ബൈക്ക് സംഘം പരേഡില്‍ പ്രകടനം നടത്തും. 17,000 അടി ഉയരത്തില്‍ ദേശീയ പതാകയുമായി റിപ്പബ്ലിക്ക് ദിനം ആഷോഷിച്ച് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്. കൊടും തണുപ്പിലായിരുന്നു ആഘോഷങ്ങള്‍. ലഡാക്കില്‍ മൈനസ് 20 ഡിഗ്രിയാണ് ഞായറാഴ്ചത്തെ താപനില.

 71-ാമത് റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം; പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷാവലയത്തില്‍ രാജ്യതലസ്ഥാനം; ഇത്തവണത്തെ മുഖ്യതിഥി ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ മെസ്സിയസ് ബൊല്‍സോനരോ
 71-ാമത് റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം; പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷാവലയത്തില്‍ രാജ്യതലസ്ഥാനം; ഇത്തവണത്തെ മുഖ്യതിഥി ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ മെസ്സിയസ് ബൊല്‍സോനരോ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Republic Day 2020 Live Updates: President Ram Nath Kovind Unfurls Tricolour, Parade Begins At Rajpath, Republic Day, News, Politics, Narendra Modi, Prime Minister, Twitter, President, Protection,Police,Helicopter,  National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia