പട്ടിയിറച്ചി പാകം ചെയ്യാന്‍ വിസമ്മതിച്ച കുട്ടികളെ ഷോക്കടിപ്പിച്ചു; നഖം പറിച്ചെടുത്തു; ഹോട്ടലുടമ അറസ്റ്റില്‍
Aug 7, 2015, 13:18 IST
ഗ്രേറ്റര്‍ നോയിഡ: (www.kvartha.com 07.08.2015) പട്ടിയിറച്ചി പാകം ചെയ്യാന്‍ മടിച്ച കുട്ടികളായ ജീവനക്കാരെ ഹോട്ടലുടമ ക്രൂര പീഡനത്തിനിരയാക്കി. അഞ്ച് മുതല്‍ എട്ട് വയസ് വരെയുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ഗാമ്മ വണ്‍ സെക്ടര്‍ കോളനിയിലെ മൈ സ്‌പൈസ് കഫേയിലാണ് നൈജീരിയന്‍ യുവാക്കള്‍ക്കായി പട്ടിയിറച്ചി പാകം ചെയ്തിരുന്നത്.
എന്നാല്‍ പാകം ചെയ്യാന്‍ വിസമ്മതിച്ച കുട്ടികള്‍ക്ക് ഹോട്ടലുടമ അവിനാശ് കുമാര്‍ ഇലക്ട്രിക് ഷോക്ക് നല്‍കി. അവരുടെ നഖങ്ങള്‍ പറിച്ചെടുത്തു.
കഴിഞ്ഞ ദിവസം കുട്ടികള്‍ കരയുന്നത് കണ്ട അയല്‍ വാസി പ്രവീണ്‍ ഭട്ടി കുട്ടികളോട് കാര്യം തിരക്കി. അപ്പോഴാണ് കൊടിയ പീഡനകഥ അദ്ദേഹം അറിയുന്നത്. തുടര്‍ന്ന് ഭട്ടി പോലീസില്‍ പരാതി നല്‍കി. രാത്രി പോലീസ് നടത്തിയ റെയ്ഡിലാണ് 3 കുട്ടികളേയും രക്ഷപ്പെടുത്തിയത്. ഇവരെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടറിലേയ്ക്ക് മാറ്റി.
റെയ്ഡില്‍ ഹോട്ടലില്‍ നിന്നും 5 പട്ടികളേയും പിടികൂടി. അവിനാശ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പാര്‍ട്ട്‌നറായ മുകേഷ് രാജ്പുത് ഒളിവിലാണ്.
കുട്ടികളെ ജാര്‍ഖണ്ഡില്‍ നിന്നും എത്തിച്ചതാണെന്ന് കരുതപ്പെടുന്നു. 8 മാസങ്ങള്‍ക്ക് മുന്‍പാണ് അവിനാശ് കുട്ടികളെ വിലകൊടുത്ത് വാങ്ങിയത്.
SUMMARY: An eatery owner in Uttar Pradesh's Greater Noida city has been arrested for torturing three minors and forcing them to cook dog meat, police said on Friday.
Keywords: UP, Torture, Minors, Cook, Dog,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.