Tejashwi Yadav Reveales | റേചലുമായി പ്രണയത്തിലാണെന്ന് പറഞ്ഞപ്പോള്‍ ലാലു പ്രസാദ് യാദവിന്റെ പ്രതികരണം എന്തായിരുന്നു? വെളിപ്പെടുത്തി മകനും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്
Aug 12, 2022, 16:41 IST
പാട്ന: (www.kvartha.com) ക്രിസ്തുമത വിശ്വാസിയായ റേചല്‍ ഗോഡിഞ്ഞോയുമായി താന്‍ പ്രണയത്തിലാണെന്ന് ബീഹാറിന്റെ പുതിയ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പിതാവ് ലാലുപ്രസാദ് യാദവിനെ അറിയിച്ചപ്പോഴുള്ള പ്രതികരണം എന്തായിരിക്കും? അതിലൊരു തെറ്റുമില്ലെന്നാണ് അദ്ദേഹം മകനോട് പറഞ്ഞത്. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ പിതാവിന്റെ ഈ വശവും ജനങ്ങള്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞു. ലാലു യാദവ് ഒരു ആധുനിക മനുഷ്യനാണെന്നും പിതാവിനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റേചല്‍ എന്ന രാജശ്രീ യാദവുമായുള്ള കുടുംബജീവിതം സന്തുഷ്ടമാണെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. ഇരുവരും കഴിഞ്ഞ വര്‍ഷം രാജ്യതലസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹിതരായത്.
റേചലിനെ നല്ല പാതി എന്നാണ് തേജസ്വി വിശേഷിപ്പിച്ചത്. ബീഹാറിലെ ജനങ്ങള്‍ക്ക് ഉച്ചരിക്കാന്‍ എളുപ്പമാകുമെന്നതിനാലാണ് റേചലിന്റെ പേര് രാജ്ശ്രീ എന്നാക്കിയതെന്നും ഉപമുഖ്യമന്ത്രി വിശദീകരിച്ചു. 'എന്റെ പിതാവിനെക്കുറിച്ചും ഞങ്ങളുടെ കുടുംബത്തെക്കുറിച്ചും ബീഹാറിനെക്കുറിച്ചും പലര്‍ക്കും പൊതുവേ ഒരു ധാരണയുണ്ട്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. അച്ഛന്‍ എപ്പോഴും സഹോദരിമാര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അവരെ മുന്‍നിരയില്‍ നിര്‍ത്തും', അദ്ദേഹം വ്യക്തമാക്കി.

Keywords: Latest-News, National, Top-Headlines, Politics, Minister, Love, Bihar, Lalu Prasad Yadav, Tejashwi Yadav, Rachel, Revealed: Lalu Prasad Yadav's reaction when Tejashwi Yadav told him he was marrying Rachel.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.