വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ട സ്ത്രീയും പുരുഷനും ഒന്നിച്ച് ബൈകില്‍ സഞ്ചരിച്ചതിന് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു; 2 പേര്‍ അറസ്റ്റില്‍

 


ബെന്‍ഗ്ലൂര്‍: (www.kvartha.com 19.09.2021) വ്യത്യസ്ത മതങ്ങളില്‍പെട്ട സ്ത്രീയും പുരുഷനും ഒന്നിച്ച് ബൈകില്‍ സഞ്ചരിച്ചതിന്റെ പേരില്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് രണ്ടുപേരെ അറസ്റ്റുചെയ്തു. സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്ന യുവാവ് തന്റെ സഹപ്രവര്‍ത്തകയായ മുസ്ലീം യുവതിയുമായി ബൈകില്‍ പോകുന്നതിനിടെയാണ് ആക്രമണം. 

വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ശനിയാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ ബെന്‍ഗ്ലൂരില്‍ നടന്ന അതിക്രമത്തിന്റെ വിഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അക്രമികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സംഭവത്തില്‍ കേസെടുത്തതായും രണ്ടുപേരെ അറസ്റ്റു ചെയ്തതായും പൊലീസ് സ്ഥിരീകരിച്ചു. ബെന്‍ഗ്ലൂറിലെ ഡയറി സര്‍കിളിന് സമീപമാണ് സദാചാര ഗുണ്ടായിസം നടന്നത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വിഷയത്തില്‍ ഇടപെടുകയും അക്രമികളെ ഉടന്‍ പിടികൂടണമെന്ന് പൊലീസിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ഇരുചക്ര വാഹനത്തില്‍ ഒന്നിച്ചു സഞ്ചരിച്ച സ്ത്രീയേയും പുരുഷനെയും അക്രമികള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നതും മര്‍ദിക്കുന്നതും വിഡിയോയില്‍ കാണാം. എന്തിനാണ് ഒന്നിച്ച് സഞ്ചരിക്കുന്നതെന്ന് അക്രമികള്‍ ചോദിക്കുന്നുണ്ട്. നിങ്ങള്‍ ഇനി എപ്പോഴെങ്കിലും ബുര്‍ഖ ധരിച്ച സ്ത്രീയുമായി ബൈകില്‍ യാത്ര ചെയ്യുമോ എന്ന് ചോദിച്ചുകൊണ്ട് അക്രമികളില്‍ ഒരാള്‍ ഹെല്‍മെറ്റുകൊണ്ട് യുവാവിനെ അടിക്കുന്നുമുണ്ട്. സ്ത്രീ അവരോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും അക്രമികള്‍ ചെവിക്കൊണ്ടില്ല.

വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ട സ്ത്രീയും പുരുഷനും ഒന്നിച്ച് ബൈകില്‍ സഞ്ചരിച്ചതിന് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു; 2 പേര്‍ അറസ്റ്റില്‍

ഇത്തരം സംഭവങ്ങള്‍ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ ട്വീറ്റ് ചെയ്തു. ബെന്‍ഗ്ലൂര്‍ പൊലീസ് ഉടന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിയുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് നിയമ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

Keywords:  'Riding With A Non-Muslim?': 2 Arrested In Bengaluru For Moral Policing, Bangalore, News, Social Media, Attack, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia