മതമടക്കമുള്ള മറ്റേത് വികാരങ്ങളും ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല; കോവിഡ് -19 കണക്കിലെടുത്ത് 'പ്രതീകാത്മക' കന്‍വര്‍ യാത്ര പോലും നടത്താതിരിക്കുക: യുപി സര്‍കാരിന് മുന്നറിയിപ്പുമായി സുപ്രീംകോടതി
Jul 16, 2021, 16:38 IST
ന്യൂഡെല്‍ഹി: (www.kvartha.com 16.07.2021) കന്‍വര്‍ യാത്ര നടത്താനുള്ള ഉത്തര്‍പ്രദേശ് സര്‍കാരിന്റെ തീരുമാനത്തിന് എതിര്‍പ്പുമായി സുപ്രീംകോടതി. രാജ്യത്ത് കോവിഡ് -19 എന്ന മഹാമാരി തുടരുന്ന സാഹചര്യത്തില്‍ ആളുകളെ പങ്കെടുപ്പിച്ച് കന്‍വര്‍ യാത്ര നടത്തുന്നതില്‍ സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. പൗരന്റെ ജീവിക്കാനുള്ള അവകാശത്തേക്കാള്‍ വലുതല്ല മതപരമായ ആചാരങ്ങളെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു.
പ്രതീകാത്മകമായി യാത്ര നടത്താനുള്ള അനുവാദം നല്‍കണമെന്നായിരുന്നു യുപി സര്‍കാരിന്റെ വാദം. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ഭക്തരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളു. ഗംഗാജലം ടാങ്കുകളിലാക്കി യാത്ര നടത്തുന്ന പ്രദേശത്ത് കൊണ്ട് വെക്കും എന്നും സര്‍കാര്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ആര്‍ടികിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഒരു പോലെയാണെന്നും അതുകൊണ്ട് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു യാത്ര സംഘടിപ്പിക്കാന്‍ 100 ശതമാനവും യുപി സര്‍കാരിനെ അനുവദിക്കില്ലെന്നും ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി.
ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഒരു തരത്തിലും കന്‍വര്‍ യാത്ര നടത്താന്‍ അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 'പ്രാഥമികമായി ജനങ്ങളുടെ ജീവന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. പൗരന്റെ ജീവിക്കാനുള്ള അവകാശവും ആരോഗ്യവും പരമോന്നതമാണ്. ഈ മൗലികാവകാശങ്ങള്‍ക്ക് താഴെയാണ് മതമടക്കമുള്ള മറ്റേത് വികാരങ്ങളും,' കോടതി പറഞ്ഞു.
കന്‍വര്‍ യാത്ര നടത്താനുള്ള തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ ഉത്തരവിറക്കാന്‍ കോടതി നിര്‍ബന്ധിതരാകുമെന്ന് സുപ്രീം കോടതി സര്‍കാരിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 'നിങ്ങള്‍ക്ക് ഒരു അവസരം കൂടി തരാം. ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു യാത്ര ഒരു തരത്തിലും സംഘടിപ്പിക്കരുത്. അല്ലെങ്കില്‍ ഇതിനെതിരെ ഉത്തരവ് പാസാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. ആര്‍ടികിള്‍ 21 പ്രകാരമാണ് സ്വമേധയാ കേസ് ഏറ്റെടുത്തത്,' സര്‍കാര്‍ പറഞ്ഞു.
കോവിഡ് തുടരുന്ന സാഹചര്യത്തില്‍ പ്രതീകാത്മകമായി കന്‍വര്‍ യാത്ര നടത്താനുള്ള ഉത്തര്‍പ്രദേശ് സര്‍കാരിന്റെ തീരുമാനത്തോടായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം. ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, ബി ആര്‍ ഗവായി തുടങ്ങിയവരാണ് കേസ് പരിഗണിച്ചത്. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.