Riya Sen | പൂജാ ഭടിന് പിന്നാലെ മഹാരാഷ്ട്രയിലെ പാത്തൂരില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബോളിവുഡ് താരം റിയ സെനും ; 'ഇപ്പോള്‍ തെരുവുകള്‍ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുന്നു' എന്ന ട്വീറ്റുമായി കോണ്‍ഗ്രസ്
Nov 17, 2022, 13:06 IST
പാത്തൂര്‍: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബോളിവുഡ് താരം റിയ സെനും. വ്യാഴാഴ്ച രാവിലെ മഹാരാഷ്ട്രയിലെ പാതൂരില്‍ നിന്ന് പര്യടനം ആരംഭിച്ചപ്പോഴാണ് റിയ സെന്‍ പദയാത്രയുടെ ഭാഗമായത്.
ബോളിവുഡ് താരം പദയാത്രയില്‍ പങ്കെടുത്ത വിവരം കോണ്‍ഗ്രസ് ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. 'നടി റിയ സെന്‍ അണിനിരന്നുവെന്നും ഇപ്പോള്‍ തെരുവുകള്‍ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുന്നു' എന്നുമാണ് ട്വീറ്റ്. നേരത്തെ, ബോളിവുഡ് താരം പൂജാ ഭടും ജോഡോ യാത്രയില്‍ പങ്കെടുത്തിരുന്നു. തെലുങ്കാന തലസ്ഥാനമായ ഹൈദരാബാദ് സിറ്റിയില്‍ പര്യടനം നടത്തുമ്പോഴാണ് പൂജാ ഭട് പദയാത്രയുടെ ഭാഗമായത്.
സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാംരംഭിച്ച ഭാരത് ജോഡോ യാത്ര നിലവില്‍ 70 ദിവസം പൂര്‍ത്തിയാക്കി പര്യടനം തുടരുകയാണ്. 70 ദിവസം കൊണ്ട് ആറ് സംസ്ഥാനങ്ങളും 30 ജില്ലകളും പിന്നിട്ടു. നിലവില്‍ മഹാരാഷ്ട്രയിലെ അകോലയിലാണ് രാഹുല്‍ ഗാന്ധിയും ജോഡോ യാത്രയും പര്യടനം നടത്തുന്നത്. പദയാത്ര കശ്മീരിലെത്താന്‍ 1633 കിലോമീറ്റര്‍ കൂടി ബാക്കിയുണ്ട്. ആകെ 150 ദിവസം കൊണ്ട് 3570 കിലോമീറ്റര്‍ പിന്നിട്ട് കശ്മീരില്‍ പദയാത്ര സമാപിക്കും.
Keywords: Riya Sen joins Rahul Gandhi for Bharat Jodo Yatra in Maharashtra days after Pooja Bhatt, Riteish Deshmukh, Maharashtra, News, Congress, Politics, Twitter, Bollywood, Actress, National.Celebrities joining in to support the Yatra is becoming a common sight!
— Bharat Jodo (@bharatjodo) November 17, 2022
We welcome actress Riya Sen @Ri_flect as she joins @RahulGandhi on #BharatJodoYatra. pic.twitter.com/LDyOHLLG1P
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.