Neelam Devi wins | ഉപതെരഞ്ഞെടുപ്പ്: ബിഹാറിലെ മൊകാമ മണ്ഡലത്തില്‍ ആര്‍ ജെ ഡിക്ക് വന്‍ വിജയം; ജനങ്ങളെ നന്നായി സേവിച്ചതിന്റെ ഫലമാണെന്ന പ്രതികരണവുമായി സ്ഥാനാര്‍ഥി നീലംദേവി
Nov 6, 2022, 14:12 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലെ വോടെണ്ണല്‍ പുരോഗമിക്കവെ ആദ്യഫലം പുറത്തുവന്നു. ബിഹാറിലെ മൊകാമ മണ്ഡലത്തില്‍ രാഷ്ട്രീയ ജനതാദളിന്റെ നീലംദേവി വന്‍ വിജയം നേടി. ബിജെപി സ്ഥാനാര്‍ഥി സോനം ദേവിയെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്.
ഔദ്യോഗിക ഫലപ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. ആയുധം കൈവശം വെച്ചെന്ന കേസില്‍ നീലം ദേവിയുടെ ഭര്‍ത്താവ് കൂടിയായ സ്ഥലം എംഎല്‍എ ആനന്ദ് സിംഗിനെ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. തുടര്‍ന്ന് ആര്‍ജെഡി എംഎല്‍എയുടെ ഭാര്യയെ തന്നെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.
'എന്റെ വിജയം സുനിശ്ചമായിരുന്നു, എന്റെ മത്സരത്തില്‍ മറ്റാരുമില്ലെന്ന് ഞാന്‍ പറഞ്ഞതാണ്, മൊകാമ പരശുറാമിന്റെ ഭൂമിയാണ്. ജനങ്ങളെ വശീകരിക്കാനാകില്ല. വിധ്യായക് ജി (ആനന്ദ് സിംഗ്) ജനങ്ങളെ നന്നായി സേവിച്ചു. അവര്‍ ഇപ്പോള്‍ ഫലം നല്‍കുന്നു' എന്ന് വിജയത്തിനുശേഷം നീലം ദേവിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
Keywords: RJD's Neelam Devi wins in Mokama, New Delhi, News, Politics, By-election, Result, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.