കമ്മല്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയില്‍ ചെവി മുറിച്ചെടുത്തു

 


ചെന്നൈ: (www.kvartha.com 02.05.2014)  മോഷണത്തിനിടയില്‍ കള്ളന്‍ അമ്പത്തിനാലുകാരിയുടെ ചെവി അറുത്തുമാറ്റി. തമിഴ്‌നാട്ടിലെ ആയപ്പക്കത്തിനുസമീപത്താണ് സംഭവം. ശിവകുമാരി എന്ന സ്ത്രീക്കാണ് മോഷണ ശ്രമത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റത്.

കമ്മല്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയില്‍ ചെവി മുറിച്ചെടുത്തുകള്ളന്‍ വീട്ടില്‍ കയറിയപ്പോള്‍ ശിവകുമാരി ഉറങ്ങിക്കിടക്കുകയായിരുന്നു. അവസരം മുതലാക്കിയ കള്ളന്‍ ശബ്ദമുണ്ടാക്കാതെ ഒരുചെവിയിലെ കമ്മല്‍ അഴിച്ചുമാറ്റി. അടുത്ത കമ്മല്‍ അഴിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും ശിവകുമാരി  ഉണര്‍ന്ന് ബഹളം വെക്കാന്‍ തുടങ്ങി.

ഇതോടെ മോഷ്ടാവ് അടുത്തുകിടന്നകല്ലുകൊണ്ട് ശിവകുമാരിയുടെ തലയ്ക്കിടിക്കുകയും ബോധം
നശിച്ച ശിവകുമാരിയുടെ ഒരുചെവി കമ്മലോടെ മുറിച്ചുമാറ്റി സ്ഥലംവിടുകയും ചെയ്തു.

പിന്നീട് ബോധംവീണപ്പോള്‍  ശിവകുമാരിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ്
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് മോഷ്ടാവിനുവേണ്ടിയുള്ള തിരച്ചിലാരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Chennai, House Wife, Theft, Hospital, Treatment, Police, Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia