കൊങ്കണ്‍ ട്രെയിനില്‍ വീണ്ടും കവര്‍ച്ച: നാലുലക്ഷത്തിന്റ സ്വര്‍ണവും, 27,000 രുപയും കവര്‍ന്നു

 



കൊങ്കണ്‍ ട്രെയിനില്‍ വീണ്ടും കവര്‍ച്ച: നാലുലക്ഷത്തിന്റ സ്വര്‍ണവും, 27,000 രുപയും കവര്‍ന്നു
മംഗലാപുരം: കൊങ്കണ്‍ പാതയിലെ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ കോള്ളയടിച്ച് നാലുലക്ഷത്തിന്റ്െ സ്വര്‍ണാഭരണങ്ങളും 27,000 രൂപയും കവര്‍ന്നു. താനെയില്‍ നിന്ന് മംഗലാപുരത്തേക്ക് വരികയായിരുന്ന അത്താവറിലെ ആല്‍ബര്‍ട്ട് ഗോമസ്, ജോയിസ് ഗോമസ്, കരണ്‍ ഗോമസ് എന്നിവരാണ് കവര്‍ച്ചക്ക് ഇരയായത്. മെയ് നാലിനാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് കൊങ്കണ്‍ റെയില്‍വെ പോലീസും അത്താവര്‍ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തത്.

വെള്ളിയാഴ്ച വൈകിട്ട് ട്രെയിന്‍ സൂറത്ത്ക്കല്ലില്‍ എത്തിയപ്പോള്‍ തൊട്ടടുത്ത മംഗലാപുരത്ത് ഇറങ്ങാനായി ലഗേജ് എടുത്ത് ഡോറിനടുത്ത് നില്‍ക്കുന്നതിനിടയില്‍ സമീപത്തെത്തിയ അപരിചിതരായ നാലു പേരില്‍ ഒരാളാണ് ഉന്തുംതള്ളും സൃഷ്ടിച്ച് സ്വര്‍ണവും പണവും അടങ്ങിയ ട്രോളി ബാഗ് തട്ടിയത്. ട്രെയിനില്‍ സുരക്ഷാഭടന്‍മാര്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ഗോമസ് കുടുംബം പരാതിപ്പെട്ടു. ഇതിന് തൊട്ടടുത്ത ദിവസം മംഗളദേവിയിലെ ഉദയ ഷെട്ടിയും ട്രെയിനില്‍ കവര്‍ച്ചക്ക് ഇരയായിരുന്നു. മൂന്ന് ലക്ഷം രൂപയാണ് ഉദയഷെട്ടിക്ക് നഷ്ടപ്പെട്ടതത്.

ഒരാഴ്ച മുമ്പ് മുംബൈയില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന പ്രതിമ എന്ന വീട്ടമ്മയും ട്രെയിനില്‍ കവര്‍ച്ചയ്ക്ക് ഇരയായിരുന്നു. ഇതിന്റ്െ ചൂടാറുംമുമ്പാണ് കൊങ്കണ്‍ പാതയില്‍ കവര്‍ച ഇരട്ടിച്ചത്. ഇത് യാത്രക്കാരെ വീണ്ടും ഭീതിയിലാഴ്ത്തി.

Keywords:  Train, Robbery, Mangalore, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia