Rohit Sharma | പരുക്ക് വില്ലനായി; 'രോഹിത് ശര്‍മ ഇനിയുള്ള ഐപിഎല്‍ മത്സരങ്ങളില്‍ മുംബൈ ഇന്‍ഡ്യന്‍സിനായി കളിക്കില്ല'

 


മുംബൈ: (KVARTHA) പരുക്കിന്റെ പിടിയിലായ രോഹിത് ശര്‍മ ഇനിയുള്ള ഐപിഎല്‍ മത്സരങ്ങളില്‍ മുംബൈ ഇന്‍ഡ്യന്‍സിനായി കളിക്കില്ലെന്ന് വിവരം. കൊല്‍കത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇംപാക്ട് സബ്സ്റ്റിറ്റിയൂട് ആയി കളിക്കാനിറങ്ങിയ രോഹിത് ശര്‍മയ്ക്ക് പുറംവേദന അനുഭവപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് കളിക്കളത്തുനിന്നും മാറിനില്‍ക്കുകയാണ്.

കൊല്‍കതയ്‌ക്കെതിരെ 12 പന്തുകള്‍ നേരിട്ട രോഹിത് 11 റണ്‍സെടുത്ത് പുറത്തായിരുന്നു. സുനില്‍ നരെയ്‌ന്റെ പന്തില്‍ മനീഷ് പാണ്ഡെയുടെ കാചില്‍ രോഹിത്ത് പുറത്താകുകയായിരുന്നു. അടുത്ത് വരാനിരിക്കുന്നത് ട്വന്റി20 ലോകകപ്പ് ആണ്. 

Rohit Sharma | പരുക്ക് വില്ലനായി; 'രോഹിത് ശര്‍മ ഇനിയുള്ള ഐപിഎല്‍ മത്സരങ്ങളില്‍ മുംബൈ ഇന്‍ഡ്യന്‍സിനായി കളിക്കില്ല'

ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മ ഇനിയുള്ള ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കാന്‍ സാധ്യതയില്ലെന്നും കളിച്ചാല്‍ തന്നെ ഇംപാക്ട് പ്ലേയറായി മാത്രം ബാറ്റിങ്ങിന് ഇറങ്ങിയേക്കുമെന്നുമുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ട്വന്റി20 ലോകകപ്പില്‍ രോഹിത് ശര്‍മയുടെ കീഴിലാണ് ഇന്‍ഡ്യ കളിക്കാനിറങ്ങുക. മുംബൈ ഇന്‍ഡ്യന്‍സ് കാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യ വൈസ് കാപ്റ്റനാണ്.

കൊല്‍കതയോടും തോറ്റതോടെ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമാണ് മുംബൈ ഇന്‍ഡ്യന്‍സ്. 11 മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം ജയിച്ച മുംബൈ ആറ് പോയിന്റുമായി നിലവില്‍ ഒന്‍പതാം സ്ഥാനത്താണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍കത നൈറ്റ് റൈഡേഴ്‌സ്, ലക്‌നൗ സൂപര്‍ ജയന്റ്‌സ് ടീമുകള്‍ക്കെതിരെയാണ് ഇനിയുള്ള മത്സരം.

ഇതെല്ലാം ജയിച്ചാലും മുംബൈയ്ക്ക് പരമാവധി 12 പോയിന്റ് മാത്രമാണ് നേടാനാവുക. ഈ സീസണിലെ സാധ്യതകള്‍ അവസാനിച്ചതിനാല്‍ രോഹിത്തിനെ ഇനി മുംബൈ ഇന്‍ഡ്യന്‍സ് കളിപ്പിക്കാന്‍ സാധ്യതയില്ല. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ രാജസ്താന്‍ റോയല്‍സിന് ഇപ്പോള്‍ തന്നെ 16 പോയിന്റുണ്ട്.

നാല് മത്സരങ്ങള്‍ ബാക്കിയുള്ള കൊല്‍കത നൈറ്റ് റൈഡേഴ്‌സ് (14), ലക്‌നൗ സൂപര്‍ ജയന്റ്‌സ്(12), സണ്‍റൈസേഴ്‌സ് (12) ടീമുകളും പോയിന്റ് നിലയില്‍ മുന്നിലാണ്. ആദ്യം ബാറ്റ് ചെയ്ത് 169 റണ്‍സ് മാത്രം നേടാനായ കൊല്‍കത മുംബൈയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ 145 റണ്‍സില്‍ ഓള്‍ഔടാക്കിയാണ് വിജയം പിടിച്ചെടുത്തത്. സ്‌കോര്‍: കൊല്‍കത 19.5 ഓവറില്‍ 169. മുംബൈ 18.5 ഓവറില്‍ 145.

Keywords:  Rohit Sharma's Back Issues Resurfaces Ahead Of T20 World Cup 2024, Mumbai, News, Rohit Sharma, Back Pain, T20 World Cup, IPL, Mumbai Indians, Kolkata Knight Riders,
National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia