ഇവരാണ് ആ ദുഷ്ടന്മാര്‍; രാജ്യത്തെ നടുക്കിയ കൂട്ടബലാല്‍സംഗത്തില്‍ 8 പേര്‍ അറസ്റ്റില്‍; ഒന്‍പതാമന്‍ ആത്മഹത്യ ചെയ്തു

 


റോഹ്തക്(ഹരിയാന): (www.kvartha.com 09/02/2015) രാജ്യത്തെ നടുക്കിയ കൂട്ടബലാല്‍സംഗത്തില്‍ പ്രതികളായ 8 പേരെ പോലീസ് അറസ്റ്റുചെയ്തു. ഇവരെ അറസ്റ്റ് ചെയ്ത് മണിക്കൂറിനുള്ളില്‍ ഒന്‍പതാമന്‍ ആത്മഹത്യ ചെയ്തു. സോംബിര്‍ കുമാര്‍ (22) ആണ് ആത്മഹത്യ ചെയ്തത്. ഒരു ഫാക്ടറിയിലെ തൊഴിലാളിയായ സോംബിര്‍ കുമാര്‍ സെല്‍ഫോസ് ടാബ്ലറ്റുകള്‍ കഴിച്ചാണ് ജീവനൊടുക്കിയത്.

മനോരോഗിയായ നേപ്പാളി യുവതിയെ അതിക്രൂര ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലാണ് ഗഡ്ഡി ഖേരി ഗ്രാമത്തിലെ 9 യുവാക്കളെ പോലീസ് അറസ്റ്റുചെയ്തത്.

കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ കൂടി നല്‍കുമെന്ന് ഹരിയാന കൃഷി മന്ത്രി ഓം പ്രകാശ് ധങ്കര്‍ പറഞ്ഞു. കേസ് അതിവേഗ കോടതിയില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്നും അദ്ദെഹം അറിയിച്ചു.

ഇവരാണ് ആ ദുഷ്ടന്മാര്‍; രാജ്യത്തെ നടുക്കിയ കൂട്ടബലാല്‍സംഗത്തില്‍ 8 പേര്‍ അറസ്റ്റില്‍; ഒന്‍പതാമന്‍ ആത്മഹത്യ ചെയ്തുഡിസംബര്‍ 16ലെ ഡല്‍ഹി കൂട്ടബലാല്‍സംഗത്തിന് ശേഷം തലസ്ഥാന നഗരിയേയും രാജ്യത്തേയും നടുക്കിയ ഒന്നായിരുന്നു നേപ്പാളി യുവതിയുടെ കൂട്ടബലാല്‍സംഗം. അതി ക്രൂര പീഡനത്തിനിരയായ യുവതിയുടെ യോനിയില്‍ നിന്ന് കമ്പ് കഷണങ്ങളും ഉറകളും കണ്ടെത്തിയിരുന്നു. മലദ്വാരത്തില്‍ കല്ലുകള്‍ കുത്തികയറ്റിയ നിലയിലായിരുന്നു. കൂടാതെ ഹൃദയവും ശ്വാസകോശവും മൃതദേഹത്തില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. മുഖം മൃഗങ്ങള്‍ കടിച്ച് വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം.

SUMMARY: Barely eight hours after the Haryana police cracked and arrested eight youths from Gaddhi Kheri village (some 9 km from Rohtak) for their alleged involvement in the Nepalese woman rape and murder case, the ninth accused committed suicide in Delhi on Monday.

Keywords: Rohtak, Haryana, Nepali woman, Gang Raped, Killed, Arrest, Suicide,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia