റോഹ്തക് വീരഗാഥ ക്ലൈമാക്‌സിലേയ്ക്ക്; നുണപരിശോധനയില്‍ സഹോദരിമാര്‍ പരാജയപ്പെട്ടു; മാനഭംഗപ്പെടുത്തിയവര്‍ വിജയിച്ചു

 


റോഹ്തക്(ഹരിയാന): (www.kvartha.com 19/02/2015) സഹോദരിമാരായ യുവതികളുടെ ധീര പ്രവൃത്തിക്ക് അവരെ ആദരിക്കാനൊരുങ്ങിയ ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും ഞെട്ടലുണ്ടാക്കുന്ന സംഭവ വികാസങ്ങളാണ് കേസില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംഭവത്തിന്റെ നിജസ്ഥിതിയറിയാന്‍ സഹോദരിമാരേയും കേസില്‍ ആരോപണ വിധേയരായ യുവാക്കളേയും നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതില്‍ സഹോദരിമാര്‍ പരാജയപ്പെടുകയും യുവാക്കള്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം പോലീസ് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

ഹരിയാനയിലെ റോഹ്തകില്‍ ബസിനുള്ളില്‍ സഹോദരിമാര്‍ ഒരു സംഘം യുവാക്കളെ തല്ലിയോടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഇവര്‍ വീരവനിതകളായത്. തങ്ങളെ മാനഭംഗപ്പെടുത്താനായിരുന്നു യുവാക്കളുടെ ശ്രമമെന്ന് സഹോദരിമാര്‍ പറഞ്ഞതോടെ അവരെ മാധ്യമങ്ങളും വാഴ്ത്തിപ്പാടി. തുടര്‍ന്ന് റിപ്പബ്ലിക് ദിനത്തില്‍ ഇവര്‍ക്ക് ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ നല്‍കാന്‍ ഒരുങ്ങിയതോടെയാണ് അന്ന് ബസിലുണ്ടായിരുന്ന ഒരു സ്ത്രീ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
റോഹ്തക് വീരഗാഥ ക്ലൈമാക്‌സിലേയ്ക്ക്; നുണപരിശോധനയില്‍ സഹോദരിമാര്‍ പരാജയപ്പെട്ടു; മാനഭംഗപ്പെടുത്തിയവര്‍ വിജയിച്ചു
ബസിലെ സീറ്റിനെചൊല്ലിയുണ്ടായ തര്‍ക്കമാണ് വാക്കേറ്റത്തിലും അടിപിടിയിലും അവസാനിച്ചതെന്നും തെറ്റുകാര്‍ യുവതികളാണെന്നും ആ സ്ത്രീ വ്യക്തമാക്കി. ഇതോടെ സംഭവം വിവാദമാവുകയും അവാര്‍ഡ് ദാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍ വാങ്ങുകയും ചെയ്തു.

ഇതോടെയാണ് കേസില്‍ ഉള്‍പ്പെട്ടവരെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ പോലീസ് തീരുമാനിച്ചത്.

SUMMARY: Rohtak: In a shocking development, two Rohtak sisters, who had hogged limelight last year when a video of them thrashing their alleged molesters on a moving Haryana Roadways bus emerged, have failed polygraph test, a report said on Thursday.

Keywords: Rohtak, Haryana, Polygraph, Court, Special Investigation Team, Police, Haryana Roadways
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia