PM Modi | അവിശ്വാസ പ്രമേയത്തില്‍ മറുപടി ഒന്നര മണിക്കൂര്‍ പിന്നിട്ടിട്ടും മണിപ്പൂര്‍ വിഷയം പരാമര്‍ശിക്കാതെ മോദി; സഭയില്‍ നിന്നും ഇറങ്ങിപ്പോയി പ്രതിപക്ഷം; സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് പ്രധാനമന്ത്രി
Aug 10, 2023, 19:40 IST
ന്യൂഡെല്‍ഹി: (www.kvartha.com) മണിപ്പൂരിലെ അക്രമസംഭവങ്ങളില്‍ കേന്ദ്ര സര്‍കാരിനെതിരെ പ്രതിപക്ഷ ഇന്‍ഡ്യ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ മറുപടി പറയുന്നു. എന്നാല്‍ മറുപടി പ്രസംഗം ഒന്നര മണിക്കൂര്‍ പിന്നിട്ടിട്ടും മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചില്ലെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
ഇതു സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രതിപക്ഷത്തിനു രാഷ്ട്രീയക്കളി മാത്രമാണു താല്‍പര്യമെന്ന് പറഞ്ഞ മോദി മണിപ്പൂരില്‍ കലാപത്തിനു വഴിവച്ചത് ഹൈകോടതി ഉത്തരവാണെന്നും വിഷയത്തെപ്പറ്റി ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
ഇന്‍ഡ്യയിലെ ജനങ്ങള്‍ക്ക് സര്‍കാരില്‍ പൂര്‍ണവിശ്വാസമാണെന്ന് പറഞ്ഞാണു മോദി പ്രസംഗം തുടങ്ങിയത്. ഭരണപക്ഷം 'മോദി, മോദി' എന്നു പറഞ്ഞ് ഡെസ്‌കിലടിച്ച് പ്രോത്സാഹിപ്പിച്ചു. പ്രതിപക്ഷം 'ഇന്‍ഡ്യ, ഇന്‍ഡ്യ' എന്നും മുദ്രാവാക്യം മുഴക്കി. അംഗങ്ങളോടു നിശബ്ദരാകാന്‍ സ്പീകര്‍ ഓം ബിര്‍ല പലതവണ നിര്‍ദേശിച്ചു. പ്രസംഗം നീണ്ടുപോയപ്പോള്‍, 'മണിപ്പൂരിനെപ്പറ്റി പറയൂ' എന്നു പറഞ്ഞ് പ്രതിപക്ഷ നേതാക്കള്‍ പോസ്റ്റര്‍ ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു.
മോദിയുടെ പ്രസംഗത്തില്‍നിന്ന്:
അവിശ്വാസ പ്രമേയം സര്‍കാരിന്റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണ്. അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവാനുഗ്രഹമായി കാണുന്നു. 2024ലും ബിജെപിക്ക് റെകോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയമുണ്ടാകും. ജനക്ഷേമ പദ്ധതികള്‍ പാസാക്കാനുള്ള സമയമാണ് പ്രമേയത്തിന്റെ ചര്‍ചയിലൂടെ പാഴാക്കിക്കളഞ്ഞത്. പ്രതിപക്ഷത്തിന് അധികാരത്തോട് ആര്‍ത്തിയാണ്.
പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും തനിക്കെതിരെ രണ്ടാം തവണയാണ് അവിശ്വാസം കൊണ്ടുവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനം പ്രതിപക്ഷത്തോട് 'അവിശ്വാസം' കാണിച്ചു. പ്രതിപക്ഷത്തിനു രാജ്യത്തേക്കാള്‍ വലുത് പാര്‍ടിയാണ്. പ്രമേയം അവതരിപ്പിക്കാന്‍ പഠിച്ച് തയാറെടുത്തു വന്നുകൂടെ? ഗൃഹപാഠം പോലും നടത്താതെയാണു പ്രതിപക്ഷം വന്നത്. അഴിമതി പാര്‍ടികള്‍ ഇപ്പോള്‍ ഒന്നായിരിക്കുന്നു.
പ്രതിപക്ഷം ജനങ്ങളെ വഞ്ചിച്ചു. കേരളത്തിലെ എംപിമാര്‍ ഫിഷറീസ് ബിലിനെ പരിഗണിച്ചില്ല. അവര്‍ക്കു രാഷ്ട്രീയമാണു വലുത്. അവിശ്വാസ പ്രമേയം സര്‍കാരിനു ഗുണകരമാണ്. ദരിദ്രരുടെ വിശപ്പിനേക്കാള്‍ പ്രതിപക്ഷത്തിന് വലുത് അധികാരത്തിന്റെ വിശപ്പാണ്. അവിശ്വാസപ്രമേയമെന്ന നോബോള്‍ ആവര്‍ത്തിക്കുകയാണ്. അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷം നോബോള്‍ എറിയുന്നു, സര്‍കാരാകട്ടെ സെഞ്ചുറി അടിക്കുന്നു.
നിരാശയല്ലാതെ പ്രതിപക്ഷം രാജ്യത്തിന് ഒന്നും നല്‍കിയില്ല. വാജ്പേയി സര്‍കാരിനെ അവിശ്വാസം വഴി വീഴ്ത്തി. എന്നാല്‍, പരാജയം ഉറപ്പിച്ചിട്ടും ഈ സര്‍കാരിനെതിരെ രണ്ടാം അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ സഭാനേതാവിനു സംസാരിക്കാന്‍ പോലും സമയം ലഭിച്ചില്ല. പ്രതിപക്ഷത്തെ വലിയ പാര്‍ടിയുടെ നേതാവിന്റെ പേര് സംസാരിക്കുന്നവരുടെ പട്ടികയിലില്ല. കൊല്‍കതയില്‍നിന്നു ഫോണ്‍ വന്നതിനാലാണോ അദ്ദേഹത്തെ ഒഴിവാക്കിയത്?
അമിത് ഷാ പറഞ്ഞപ്പോഴാണ് അധിര്‍ രഞ്ജന്‍ ചൗധരിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയത്. സമയം ലഭിച്ചപ്പോള്‍ ശര്‍കരയെ അദ്ദേഹം ചാണകമാക്കുകയും ചെയ്തു. രാജ്യത്തെ ജനങ്ങള്‍ തന്റെ സര്‍കാരില്‍ ആവര്‍ത്തിച്ച് വിശ്വാസമര്‍പ്പിച്ചു. 2018ല്‍ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നു. 2019ല്‍ ജനങ്ങള്‍ പ്രതിപക്ഷത്തിനെതിരെ അവിശ്വാസപ്രമേയം പാസാക്കി.
ജനവിശ്വാസം നേടാന്‍ കഴിയാത്തവരാണ് പ്രതിപക്ഷം. രാജ്യം വളര്‍ചയുടെ നാഴികക്കല്ലുകള്‍ ഒന്നൊന്നായി പിന്നിടുന്നു. അഴിമതിരഹിത ഇന്‍ഡ്യ നിര്‍മിക്കാന്‍ ബിജെപിക്കു കഴിഞ്ഞു. രാജ്യത്തെ സ്റ്റാര്‍ടപുകളില്‍ റെകോര്‍ഡ് വര്‍ധനയാണ്. ആഗോളതലത്തില്‍ ഇന്‍ഡ്യയുടെ പ്രതിഛായതന്നെ മാറ്റി. പൊതുമേഖലാ ബാങ്കുകളുടെ നേട്ടം ഇരട്ടിയായി. ഏതു മാനദണ്ഡം വച്ചു നോക്കിയാലും ഇന്‍ഡ്യയുടെ വളര്‍ച പ്രകടമാണ്.
കോണ്‍ഗ്രസിന് രാജ്യത്തെ നയിക്കാനുള്ള തത്വദീക്ഷയില്ല. കോണ്‍ഗ്രസിനു കാഴ്ചപ്പാടോ നേതൃത്വമോ ഇല്ല. ബിജെപിക്ക് പാര്‍ടിയല്ല, രാജ്യമാണു വലുത്. തന്റെ സര്‍കാരിന്റെ മൂന്നാം ഊഴത്തില്‍ ഇന്‍ഡ്യ മൂന്നാമത്തെ ലോക സാമ്പത്തിക ശക്തിയാകും. കഴിഞ്ഞ മൂന്നു ദിവസമായി പ്രതിപക്ഷം ചില ജല്‍പനങ്ങള്‍ നടത്തുന്നു. ഈ ജല്‍പനങ്ങള്‍ക്ക് എന്റെ കയ്യില്‍ മരുന്നുണ്ട്.
ഹിന്ദുസ്താന്‍ എയ്‌റോനോടിക്‌സ് ലിമിറ്റഡ് (HAL) തകര്‍ന്നുവെന്നു പ്രചരിച്ചപ്പോള്‍, അവര്‍ ചരിത്രനേട്ടം കൊയ്തതു രാജ്യം കണ്ടു. എല്‍ഐസിയിലെ പണം പോയെന്നു പ്രചരിച്ചപ്പോള്‍ അവയുടെ ഓഹരിമൂല്യം കൂടി. മറ്റ് ഉദാഹരണങ്ങള്‍ അടുത്ത സര്‍കാര്‍ അധികാരമേറ്റ ശേഷം പറയാം. 2028ല്‍ വീണ്ടും അവിശ്വാസം കൊണ്ടുവരാം.
പ്രതിപക്ഷത്തിനു വിഘടനവാദികളെയാണു വിശ്വാസം. പ്രതിപക്ഷത്തിനു സൈന്യത്തെയും വിശ്വാസമില്ല. മിന്നലാക്രമണത്തില്‍ രാഷ്ട്രീയം കളിച്ചവരാണു പ്രതിപക്ഷം. കോണ്‍ഗ്രസിന്റെ കാലത്തു സമ്പദ്ഘടനയ്ക്കു സ്ഥിരതയുണ്ടാകില്ല. കശ്മീരിലെ നുഴഞ്ഞുകയറ്റം ഈ സര്‍കാര്‍ അവസാനിപ്പിച്ചു. കോവിഡ് കാലത്ത് തദ്ദേശീയ വാക്‌സിനെ പ്രതിപക്ഷം തള്ളിപ്പറഞ്ഞു. അവര്‍ക്ക് ഇന്‍ഡ്യയുടെ ഗവേഷണ മികവില്‍ വിശ്വാസമില്ല. ഈ രാജ്യത്തെ ജനങ്ങള്‍ക്കു കോണ്‍ഗ്രസിനെയും വിശ്വാസമില്ല.
യുപിഎയുടെ അന്ത്യമായി. 'ഇന്‍ഡ്യ മുന്നണി' അഹങ്കാരികളുടെ സഖ്യമാണ്. കുടുംബവാഴ്ചയുടെ കൂട്ടുചേരലാണിത്. പ്രതിപക്ഷത്തെ എല്ലാവര്‍ക്കും പ്രധാനമന്ത്രിയാകണം. പ്രതിപക്ഷത്തിന് ഇന്‍ഡ്യയെന്ന വികാരമില്ല. തമിഴ്‌നാട്ടിലെ ഒരു മന്ത്രി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചു. വയനാട്ടില്‍ എംപിയുടെ ഓഫിസ് ആക്രമിച്ചവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കൂട്ടുകാരാണ്. അഹങ്കാരമാണു കോണ്‍ഗ്രസിനെ 400 സീറ്റില്‍നിന്ന് 40ല്‍ എത്തിച്ചത്.
മണിപ്പൂര്‍ വിഷയത്തിലെ ചര്‍ച പ്രതിപക്ഷം അട്ടിമറിച്ചു. പ്രതിപക്ഷത്തിനു രാഷ്ട്രീയക്കളി മാത്രമാണു താല്‍പര്യം. മണിപ്പൂരില്‍ കലാപത്തിനു വഴിവച്ചത് ഹൈകോടതി ഉത്തരവാണ്. വിഷയത്തെപ്പറ്റി ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിച്ചിട്ടുണ്ട്. (പ്രതിപക്ഷം ഇറങ്ങിപ്പോയപ്പോള്‍) ഇതു സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്- എന്നും പ്രധാനമന്ത്രി പറഞ്ഞു.

Keywords: Root cause of Manipur’s issues is Cong’s earlier policies; peace shall return soon, says PM Modi, New Delhi, News, Politics, Prime Minister, Narendra Modi, Criticism, Manipur Issue, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.