കുപ്രസിദ്ധ റൗഡി മുന്ന പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു; പ്രത്യാക്രമണത്തില്‍ എസ്.ഐക്ക് ഗുരുതരം
Jan 9, 2014, 10:40 IST
ബാംഗ്ലൂര്‍: കുപ്രസിദ്ധ റൗഡി ഷാര്‍പ് ഷൂട്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മുന്ന പോലീസ് വെടിവെപ്പില്‍ കൊലപ്പെട്ടു. പ്രത്യാക്രമണത്തില്‍ ബസാര്‍ പോലീസ് സ്്‌റ്റേഷനിലെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ക്രൈം) മല്ലികാര്‍ജുന്‍ ബണ്ടെയ്ക്ക് തലയ്ക്ക് വെടിയേറ്റു. ഇയാളുടെ നില ഗുരുതരമാണ്.
ബുധനാഴ്ചയാണ് സംഭവം. പരിക്കേറ്റ എസ്.ഐ. ബസവേശ്വര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണ്. റോസ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. ഉദ്ധന്‍ദപ്പ, ബസാര്‍ പോലീസ് സ്‌റ്റേഷനിലെ മറ്റൊരു എസ്.ഐ. മുരളി എന്നിവര്‍ക്കും വെടിയേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധാര റോഡിലെ ഒരു വീട് മുന്നയുടെ നേതൃത്വത്തില്‍ കൊള്ളയടിക്കുന്നതായി വിവരം ലഭിച്ച് പോലീസ് എത്തിയപ്പോഴായിരുന്നു അക്രമം ഉണ്ടായതെന്നാണ് വിവരം.
പട്ടാപകല്‍ ആയുധങ്ങളുമായി വീട് കൊള്ളയടിക്കാനായി എത്തിയതായിരുന്നു മുന്നയും സംഘവും. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ മുന്നയും കൂട്ടാളികളും പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും തുടര്‍ന്ന് പോലീസ് വെടിവെച്ചപ്പോഴാണ് മുന്ന കൊല്ലപ്പെട്ടതെന്നുമാണ് പോലീസ് ഭാഷ്യം. വെടിയേറ്റ് വീണ മുന്ന ആശുപ്രത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണപ്പെട്ടത്.
വടക്ക് കിഴക്കന്‍ മേഖല പോലീസ് ഐ.ജി. വസീര്‍ മുഹമ്മദ് അഹ് മദ്, എസ്.പി. അമിത് സിംഗ് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഗുരുതരമായി വെടിയേറ്റ എസ്.ഐയെ ഹെലിക്കോപ്റ്ററില്‍ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
SUMMARY: Munna, known as a ‘Sharp Shooter’ in criminal circles, was killed and a police sub-inspector critically injured in a shootout incident here on Wednesday.
Mallikarjun Bande, PSI (Crime) of Station Bazar Police Station, shot at point-blank range by the rowdy, has been admitted to Basaveshwar Hospital with critical injuries to his head.
SUMMARY: Munna, known as a ‘Sharp Shooter’ in criminal circles, was killed and a police sub-inspector critically injured in a shootout incident here on Wednesday.
Mallikarjun Bande, PSI (Crime) of Station Bazar Police Station, shot at point-blank range by the rowdy, has been admitted to Basaveshwar Hospital with critical injuries to his head.
Keywords: Killed, Bangalore, National, Sharp Shooter, Criminal, Police, Injured, Shoot, Kerala, Recruitment of constable in CRPF, Exam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.