നോട്ടുകള്‍ പിന്‍ വലിക്കുന്നതിന് മുന്‍പേ ബിജെപി അക്കൗണ്ടില്‍ ഒരു കോടി രൂപ നിക്ഷേപിച്ചുവെന്ന് സിപിഎം; നിഷേധിച്ച് ബിജെപി

 


കൊല്‍ക്കത്ത: (www.kvartha.com 13.11.2016) നോട്ട് പിന്‍ വലിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പേ ബിജെപിയുടെ പശ്ചിമ ബംഗാള്‍ സംസ്ഥാന ഘടകം ബാങ്ക് അക്കൗണ്ടില്‍ ഒരു കോടി രൂപ നിക്ഷേപിച്ചതായി സിപിഎം ആരോപിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായ നവംബര്‍ 8ന് മുന്‍പാണിതെന്നും പാര്‍ട്ടി വക്താ ഗണശക്തി ആരോപിച്ചു.

കൊല്‍ക്കത്തയിലെ ചിത്തരഞ്ജന്‍ അവന്യൂവിലെ ഇന്ത്യന്‍ ബാങ്ക് ശാഖയിലാണ് പണം നിക്ഷേപിച്ചത്. 554510034 എന്ന സേവിംഗ് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. പശ്ചിമ ബംഗാള്‍ ബിജെപി ഘടകത്തിന്റെ പേരിലുള്ളതാണീ അക്കൗണ്ട്.

60 ലക്ഷത്തിന്റെ ആയിരം രൂപ നോട്ടുകളും 40 ലക്ഷത്തിന്റെ അഞ്ഞൂറ് രൂപ നോട്ടുകളുംആണ് നിക്ഷേപിച്ചിരിക്കുന്നത്. ബിജെപിയുടെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് നോട്ട് പിന്‍ വലിക്കലിനെ കുറിച്ച് അറിയാമായിരുന്നുവെന്നും അവരത് മുതലെടുത്തുവെന്നുമാണ് സിപിഎമ്മിന്റെ ആരോപണം.

എന്നാല്‍ ഈ ആരോപണം നിഷേധിച്ച് ബിജെപി രംഗത്തുവന്നു. അട്ടിമറികള്‍ നടന്നിട്ടില്ലെന്നും ആ പണം ബംഗാളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ളതാണെന്നും ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. ആവശ്യമെങ്കില്‍ അതിന്റെ രേഖകള്‍ സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നോട്ടുകള്‍ പിന്‍ വലിക്കുന്നതിന് മുന്‍പേ ബിജെപി അക്കൗണ്ടില്‍ ഒരു കോടി രൂപ നിക്ഷേപിച്ചുവെന്ന് സിപിഎം; നിഷേധിച്ച് ബിജെപി

SUMMARY: KOLKATA, NOV 11: The West Bengal unit of the CPI(M) today alleged that a huge amount of cash has been deposited in the bank account of the state unit of the BJP. The deposits were made immediately before the Prime Minister demonetised Rs. 500 and Rs. 1,000 notes late in the evening on November 8.

Keywords: National, BJP, West Bengal, CPM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia