മുസ്ലീങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ 20 ലക്ഷം; ഹിന്ദുക്കള്‍ക്ക് 20,000 രൂപ പോലും നല്‍കില്ല: സാക്ഷി മഹാരാജ്

 


ന്യൂഡല്‍ഹി: (www.kvartha.com 06.10.2015) ദാദ്രി സംഭവത്തില്‍ യുപി സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയ്‌ക്കെതിരെ ബിജെപി എം.പി സാക്ഷി മഹാരാജ്. ദാദ്രിയില്‍ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തിന് യുപി സര്‍ക്കാര്‍ 30 ലക്ഷം നഷ്ടപരിഹാരമായി നല്‍കിയിരുന്നു.

മുസ്ലീങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ 20 ലക്ഷം നല്‍കുന്ന സര്‍ക്കാര്‍ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടാല്‍ 20,000 രൂപ പോലും നല്‍കില്ലെന്ന് സാക്ഷി മഹാരാജ് പറഞ്ഞു.

മുന്‍പും വിവാദ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള വ്യക്തിയാണ് സാക്ഷി മഹാരാജ്. സെപ്റ്റംബര്‍ 28നാണ് ഇന്ത്യയെ ലജ്ജിപ്പിച്ച സംഭവത്തിന് ദാദ്രി സാക്ഷിയായത്. ബീഫ് കഴിച്ചുവെന്നും വീട്ടില്‍ സൂക്ഷിച്ചുവെന്നും ആരോപിച്ച് 50കാരനായ അഖ്‌ലാഖിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ജനക്കൂട്ടം തല്ലിച്ചതച്ച അഖ്‌ലാഖിന്റെ മകന്‍ ഡാനിഷ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

മുസ്ലീങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ 20 ലക്ഷം; ഹിന്ദുക്കള്‍ക്ക് 20,000 രൂപ പോലും നല്‍കില്ല: സാക്ഷി മഹാരാജ്


SUMMARY: New Delhi: Sakshi Maharaj, BJP MP hit the headlines of the newspapers by issuing a sensational statement about Dadri lynching incident. He criticized UP Govt. for giving Rs. 20 lakh to Muslim victims and said that if a Hindu dies, he does not get even Rs. 20000.

Keywords: Dadri incident, Murder, Muhammed Aqlaq, BJP, Sakshi Maharaj
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia