കെജ് രിവാളിന്റെ സെക്രട്ടറിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 3 ലക്ഷത്തിന്റെ വിദേശ കറന്‍സികള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 15.12.2015) ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജീന്ദ്രകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സി ബി ഐ മൂന്ന് ലക്ഷം രൂപയുടെ വിദേശ കറന്‍സിയും രണ്ടര ലക്ഷത്തോളം രൂപയും കണ്ടെത്തി.

ഡെല്‍ഹി സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍ സി.ബി.ഐ നടത്തിയ റെയ്ഡ് വലിയ വിവാദമായിരുന്നു. അതിനിടെയാണ് സെക്രട്ടറിയുടെ വീട്ടിലും റെയ്ഡ് നടത്തിയത്. രജീന്ദ്രകുമാറിനെതിരായ കേസിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അന്വേഷണത്തിനായി ചെന്നതെന്ന് നേരത്തെ സി.ബി.ഐ പറഞ്ഞിരുന്നു.

ഡെല്‍ഹിയിലേയും ഉത്തര്‍പ്രദേശിലേയും 14 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍
അനധികൃത സ്വത്തില്‍ പെട്ട വസ്തുവകകളും പണവും രജീന്ദ്രകുമാറിന്റെ ഓഫീസില്‍ നിന്ന് കണ്ടെടുത്തതായി സി.ബി.ഐ ആരോപിച്ചു. അതേ സമയം ഇ മെയില്‍ അക്കൗണ്ടുകള്‍ പരിശോധിയ്ക്കാന്‍ രജീന്ദ്ര കുമാര്‍ സഹകരിയ്ക്കുന്നില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.

 കേസില്‍ രജീന്ദ്രകുമാറിന്റെ കൂട്ടുപ്രതിയായ ടെലികമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്‍സ് ഇന്ത്യ ലിമിറ്റഡിന്റെ ജനറല്‍ മാനേജര്‍ ജി.കെ.നന്ദയുടെ പക്കല്‍ നിന്നും പത്തര ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

കെജ് രിവാളിന്റെ സെക്രട്ടറിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 3 ലക്ഷത്തിന്റെ വിദേശ കറന്‍സികള്‍


Also Read:
കാലിയാ റഫീഖിനെ തോക്കുമായി കൊല്ലാനെത്തിയ സംഭവം യാഥാര്‍ത്ഥ്യമാണോ? കൊല്ലാനെത്തിയ ആളുടെ പരാതിയില്‍ കൊല്ലിക്കാന്‍ ഏല്‍പിച്ചവര്‍ക്കെതിരെ കേസ്

Keywords:  Rs 3 lakh foreign currency seized from Kejriwal's secretary, New Delhi, Allegation, CBI, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia