പുടിന്‍ ഉക്രൈനിൽ സൈനിക നടപടി പ്രഖ്യാപിച്ചതോടെ പണി കിട്ടുന്നത് ഇവിടെ; ഇൻഡ്യൻ ഓഹരി വിപണികൾ തകർന്നു; നിക്ഷേപകരുടെ 7.59 ലക്ഷം കോടി രൂപ വെള്ളത്തിലായി
Feb 24, 2022, 12:03 IST
ന്യൂഡെല്‍ഹി: (www.kvartha.com 24.02.2022) റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉക്രയ്നില്‍ സൈനിക നടപടി പ്രഖ്യാപിച്ചതോടെ വ്യാഴാഴ്ച ഓഹരി വിപണി തുറന്ന് മിനിറ്റുകള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് 7.5 ലക്ഷം കോടി രൂപ നഷ്ടമായി. മുന്‍ സെഷനിലെ 255.68 ലക്ഷം കോടി രൂപയില്‍ നിന്ന് നിക്ഷേപകരുടെ സമ്പത്ത് 248.09 ലക്ഷം കോടി രൂപയായി കുറഞ്ഞതിനെ തുടര്‍ന്ന് ബിഎസ്ഇ-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വിപണി മൂല്യം 7.59 ലക്ഷം കോടി രൂപ കുറഞ്ഞു. രാവിലെ 11 മണി വരെ, ബിഎസ്ഇ സെൻസെക്സ് 2.87 ശതമാനം (1,673.72) പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 50 സൂചിക 492.60 പോയിന്റ് (2.88 ശതമാനം) ഇടിവും രേഖപ്പെടുത്തി.
ഇതോടെ, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് കംപനികൾക്ക് വലിയ തിരിച്ചടി നേരിട്ടു. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 576 പോയിന്റും 804 പോയിന്റും ഇടിഞ്ഞു. സെൻസെക്‌സ് ഓഹരികളിൽ ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, വിപ്രോ എന്നിവ വൻ നഷ്ടമാണ് രേഖപ്പെടുത്തിയത്.
ബിഎസ്ഇയിലെ 19 മേഖലാ സൂചികകളും നഷ്ടത്തിലായി. ബിഎസ്ഇ ബാങ്ക് 1,108 പോയിന്റ് ഇടിഞ്ഞ് 41,812ലും ബിഎസ്ഇ ഐടി സൂചിക 916 പോയിന്റ് നഷ്ടത്തില്‍ 32,963ലെത്തി. 2,483 ഓഹരികള്‍ക്കെതിരെ 284 ഓഹരികള്‍ നേട്ടത്തില്‍ വ്യാപാരം നടത്തിയതോടെ വിപണി നെഗറ്റീവ് ആയിരുന്നു. 84 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു.
റഷ്യ-ഉക്രയ്ന്‍ പ്രതിസന്ധി നിക്ഷേപകരുടെ മാനസികാവസ്ഥ തളര്‍ത്തുന്നത് തുടരുന്നതിനാല്‍ സെന്‍സെക്‌സും നിഫ്റ്റിയും ബുധനാഴ്ച തുടര്‍ചയായ ആറാം ദിവസവും നഷ്ടത്തിലായിരുന്നു. സെന്‍സെക്സ് 68.62 പോയിന്റ് താഴ്ന്ന് 57,232ലും നിഫ്റ്റി 28.95 പോയിന്റ് താഴ്ന്ന് 17,063.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം റഷ്യ-യുക്രെയ്ൻ അതിർത്തിയിൽ ഉയർന്നുവരുന്ന സംഘർഷത്തെ തുടർന്ന് എണ്ണവില കുതിച്ചുയർന്നു. 2014ന് ശേഷം ആദ്യമായി ആഗോള എണ്ണവില ബാരലിന് 100 ഡോളർ കടന്നതായി ബിസിനസ് സ്റ്റാൻഡേർഡ് റിപോർട് ചെയ്തു.
Keywords: National, News, Top-Headlines, Newdelhi, Ukraine, Russia, War, Military, Investment, India, Border, Report, Business, Cash, President, Rs 7.59 lakh cr investor wealth wiped out as Putin announces military operation in Ukraine. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.