അസമില്‍ നടക്കാനിരിക്കുന്ന 2 രാജ്യസഭാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
Mar 28, 2022, 13:11 IST
നാഗോണ്‍: (www.kvartha.com 28.03.2022) അസമില്‍ നടക്കാനിരിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവും നടത്തി. ഭാരതീയ ജനതാ പാര്‍ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ടിയുമായി ചര്‍ച നടത്തിവരികയാണെന്ന് ബിശ്വ ശര്‍മ്മ വെളിപ്പെടുത്തി.
കോണ്‍ഗ്രസിലെ എംഎല്‍എമാരില്‍ പലരും ബിജെപിയില്‍ ചേരുമെന്നതിനെക്കുറിച്ച് പാര്‍ടിക്ക് അറിവില്ലെന്നും പാര്‍ടി പുറപ്പെടുവിച്ച വിപ് പാലിക്കാന്‍ സ്ഥാനാര്‍ഥികളില്‍ പലരും ബാധ്യസ്ഥരല്ലെന്നും ശര്‍മ്മ ചൂണ്ടിക്കാട്ടി. അസമില്‍ യുനൈറ്റഡ് പീപിള്‍സ് പാര്‍ടി ലിബറലുമായി സഖ്യം ചേര്‍ന്നാണ് ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
ആറ് സംസ്ഥാനങ്ങളിലായി 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് മാര്‍ച് 31ന് നടക്കുന്നത്. അസമില്‍ രണ്ട് രാജ്യസഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.