മംഗലാപുരം പോലീസ് വെബ്‌സൈറ്റില്‍ ആര്‍.എസ്.എസ് ചിത്രങ്ങള്‍ വിവാദമായി

 


മംഗലാപുരം പോലീസ് വെബ്‌സൈറ്റില്‍ ആര്‍.എസ്.എസ് ചിത്രങ്ങള്‍ വിവാദമായി
മംഗലാപുരം: ദക്ഷിണ കര്‍ണ്ണാടക പോലീസ് വെബ്‌സൈറ്റില്‍ ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചടക്കമുള്ള സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. വിവാദമായി. ദക്ഷിണ കര്‍ണ്ണാടക പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ആര്‍.എസ്.എസ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. യൂണിഫോം അണിഞ്ഞ സ്വയംസേവകരുടെ പദസഞ്ചലനവും മറ്റു പരിപാടികളുമാണ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയത്. ദക്ഷിണ കര്‍ണ്ണാടക പോലീസില്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് മേല്‍കൈ ഉണ്ടെന്ന ആരോപണം നിലനില്‍ക്കവെയാണ് പുതിയ വിവാദം.

കര്‍ണ്ണാടകയിലെ ആദ്യ പോലീസ് വെബ്‌സൈറ്റാണ് ദക്ഷിണ കര്‍ണ്ണാടക പോലീസിന്റേത്. 2009 ലാണ് വെബ്‌സൈറ്റ് നിലവില്‍ വന്നത്. ഹൈദരബാദിലെ സ്വകാര്യ കമ്പനിയാണ് വെബ്‌സൈറ്റ് നിര്‍മ്മാതാക്കള്‍. വെബ്‌സൈറ്റില്‍ സംഘപരിവാര്‍ ചിത്രങ്ങള്‍ ഉള്‍പ്പെട്ടതിനെ സംബന്ധിച്ച് തങ്ങള്‍ക്കറിയില്ലെന്ന് കര്‍ണ്ണാടക ഡി.ജി.പി എ.ആര്‍. ഇന്‍ഫന്റ് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവാദം ശ്രദ്ധയില്‍പ്പെടുത്തിയവരോട് ഇതേ കുറിച്ച് അന്വേഷിക്കുമെന്നും ഇന്‍ഫന്റ് ഉറപ്പു നല്‍കി.

Keywords:  RSS photos, DK Police Website, Mangalore, Karnataka
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia