രാഹുല്‍ ഗാന്ധിക്ക് ആര്‍.എസ്.എസിന്റെ പിന്തുണ

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആര്‍.എസ്.എസിന്റെ പിന്തുണ. മുസാഫര്‍നഗര്‍ കലാപത്തിനിരകളായ മുസ്ലീം യുവാക്കളെ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന രാഹുലിന്റെ പരാമര്‍ശത്തിനാണ് ആര്‍.എസ്.എസ് പിന്തുണ നല്‍കിയത്. രാഹുല്‍ പറഞ്ഞത് പരമസത്യമാണെന്ന് ആര്‍.എസ്.എസ് ജോയിന്റ് സെക്രട്ടറി ദത്തത്രേയ ബോസബല്‍ പറഞ്ഞു.

ഇന്‍ഡോറില്‍ രാഹുല്‍ നടത്തിയ പരാമര്‍ശം സത്യമാണ്. സര്‍ക്കാര്‍ ഇതിനെതിരെ നടപടി സ്വീകരിക്കണം ദത്തത്രേയ പറഞ്ഞു.

അതേസമയം രാഹുലിന്റെ പരാമര്‍ശത്തിനെതിരെ നരേന്ദ്ര മോഡി രംഗത്തെത്തിയിരുന്നു. ഒന്നുകില്‍ ഐ.എസ്.ഐ സ്വാധീനിക്കാന്‍ ശ്രമിച്ച യുവാക്കളുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തുകയോ, അല്ലെങ്കില്‍ മുസ്ലീം സമുദായത്തോട് രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്നുമാണ് നരേന്ദ്ര മോഡി ആവശ്യപ്പെട്ടത്.

രാഹുല്‍ ഗാന്ധിക്ക് ആര്‍.എസ്.എസിന്റെ പിന്തുണ
SUMMARY: Kochi: RSS today differed with Narendra Modi over Rahul Gandhi’s statement on ISI’s attempt to lure Muslim youths in riot-hit Muzzafarnagar, saying it “is to an extent right” and UPA government needs to act firmly against such tendencies.

Keywords: RSS, Narendra Modi, Rahul Gandhi, Pakistan, ISI, Muslim, Muzzafarnagar, UPA, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia