ഇനിയൊരു പരാജയം താങ്ങാനാകില്ല: ബീഹാറില്‍ ബിജെപി യുദ്ധമുറ ആര്‍.എസ്.എസ് തീരുമാനിക്കും

 


ന്യൂഡല്‍ഹി: (www.kvartha.com 17/02/2015) ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത പരാജയം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ആര്‍.എസ്.എസ് ഒരുങ്ങിയിറങ്ങും. ബീഹാറില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ യുദ്ധമുറകള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും ആര്‍.എസ്.എസ് ആയിരിക്കും.

തിങ്കളാഴ്ച വൈകിട്ട് ബീഹാര്‍ തിരഞ്ഞെടുപ്പിനെകുറിച്ച് ചര്‍ച്ചചെയ്യാന്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ബോസ്‌ബോലെ യോഗം വിളിച്ചിരുന്നു. ബീഹാര്‍ ബിജെപി നേതാവ് ഭൂപേന്ദ്ര യാദവ്, ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവൂ, വി സതീഷ്, സരോജ് പാണ്ഡെ, വിനയ് സഹസ്ത്രാബുദ്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഡല്‍ഹിയില്‍ ബിജെപിക്ക് പിഴച്ചുവെന്ന് ആര്‍.എസ്. എസ് പരക്കെ പ്രസ്താവിച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു.

ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഗവര്‍ണറെ സമീപിച്ചിരുന്നു. അതേസമയം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ജിതന്‍ രാം മഞ്ജി അറിയിച്ചിരുന്നു.

ഇനിയൊരു പരാജയം താങ്ങാനാകില്ല: ബീഹാറില്‍ ബിജെപി യുദ്ധമുറ ആര്‍.എസ്.എസ് തീരുമാനിക്കും
SUMMARY: After BJP's poor show in Delhi Assembly elections, the party's ideological mentor, the Rashtriya Swayamsevak Sangh (RSS) has stepped its efforts to ensure party's victory in the upcoming Bihar Assembly elections.

Keywords: Bihar, Nitish Kumar, JD-U Legislature Party Leader, Chief Minister, Jitan Ram Manjhi, Governor, Keshari Nath Tripathi, President Pranab Mukherji, MLAs, RSS, Assembly Poll,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia