ദർഗ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആർ എസ് എസിന്റെ സുപ്രധാന സമ്മേളനം; ബിജെപിയുടെ പ്രമുഖ നേതാക്കളും പങ്കെടുക്കും; പ്രദേശം കനത്ത പൊലീസ് കാവലിൽ; സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു

 


അഹ് മദാബാദ്:(www.kvartha.com 09.03.2022) രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) പരമോന്നത തീരുമാനമെടുക്കുന്ന സംഘടനയായ 'അഖിൽ ഭാരതീയ പ്രതിനിധി സഭ'യുടെ ത്രിദിന വാർഷിക സമ്മേളനം അഹ് മദാബാദിന്റെ പ്രാന്തപ്രദേശത്തുള്ള സ്ഥലത്ത് നടക്കും. ദർഗ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഇന്ന് ഒരു തർക്കഭൂമിയാണ്. ഇത് കൈകാര്യം ചെയ്യാൻ ഉത്തരവാദികളായ ഹിന്ദു-മുസ്ലിം ട്രസ്റ്റികൾ അതിന്റെ നിയന്ത്രണത്തെച്ചൊല്ലി തർക്കത്തിലാണ്, ഇതിന്റെ പേരിൽ കേസുകളും നടന്നുവരികയാണ്. ആരാധനസ്ഥലം, 'ഹിന്ദു ക്ഷേത്രം' ആയി മാറ്റുകയാണെന്ന് മുസ്ലീം ട്രസ്റ്റികൾ ആരോപിക്കുന്നു. അതേസമയം ഹിന്ദു ട്രസ്റ്റികൾ ഇത് ഒരിക്കലും ആരാധനാലയമല്ലെന്നും ക്ഷേത്രമാണെന്നും അവകാശപ്പെടുന്നു.
                   
ദർഗ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആർ എസ് എസിന്റെ സുപ്രധാന സമ്മേളനം; ബിജെപിയുടെ പ്രമുഖ നേതാക്കളും പങ്കെടുക്കും; പ്രദേശം കനത്ത പൊലീസ് കാവലിൽ; സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു

മാർച് 11-ന് ആരംഭിക്കുന്ന സമ്മേളനത്തിന് നൂറുകണക്കിന് പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയമിച്ചിരിക്കുന്നത്. പ്രദേശം മാർച് 17 വരെ സന്ദർശകർക്കായി അടച്ചിട്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച് 11, 12 തീയതികളിൽ രണ്ട് ദിവസത്തേക്ക് അഹ് മദാബാദ് സന്ദർശിക്കുന്നുണ്ട്.അതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ആർഎസ്എസ് മേധാവി മോഹൻ ഭഗവത് ഉൾപെടെയുള്ള മുതിർന്ന ആർഎസ്എസ് പ്രവർത്തകരെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങി നിരവധി ബിജെപി നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. 'പ്രധാനമന്ത്രി അതിൽ പങ്കെടുക്കുന്നില്ല, പക്ഷേ അദ്ദേഹം ഹ്രസ്വമായി സന്ദർശിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' - ഒരു മുതിർന്ന ആർഎസ്എസ് നേതാവ് പറഞ്ഞു

അഹ് മദാബാദിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ പിരാന ഗ്രാമത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഒരുകാലത്ത് ഹിന്ദു-മുസ്ലിം സൗഹാർദത്തിന് പേരുകേട്ടതായിരുന്നു ദർഗ. ഇമാം ശാ ബാവ സൻസ്ത ട്രസ്റ്റ് (Imamshah Bawa Sanstha Trust) എന്ന ട്രസ്റ്റാണ് ഇത് നടത്തുന്നത്, അതിൽ ഒമ്പത് അംഗങ്ങളുണ്ട് - ഏഴ് ഹിന്ദുക്കളും മൂന്ന് മുസ്ലീങ്ങളും. ഇമാം ശായുടെ ഹിന്ദു അനുയായികളെ സത്പന്തികൾ (satpanthis) എന്ന് വിളിക്കുന്നു, മുസ്ലീങ്ങൾ 'സയ്യിദ്' ആണ്.

ഹിന്ദു-മുസ്ലിം ട്രസ്റ്റികൾ തമ്മിലുള്ള തർക്കങ്ങൾ 1980-കളിലാണ് ആരംഭിച്ചത്. 2003 ൽ കടുത്ത കലഹം നടന്നു. ഇമാം ശായുടെ ആരാധനാലയം, ഹിന്ദു അനുയായികൾ 'പ്രേരണ തീർഥ് അല്ലെങ്കിൽ സമാധി' എന്ന് വിളിക്കുകയും ഇമാം ശാ ബാവയെ 'ഇമാം ശാ മഹാരാജ്' എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു. വിഷയം ഇപ്പോഴും കോടതിയിൽ നിലനിൽക്കുകയാണ് . ജനുവരി ആദ്യം, ഹിന്ദു ട്രസ്റ്റികൾ ഒറ്റരാത്രികൊണ്ട് അതിർത്തി മതിൽ സ്ഥാപിച്ചത് മുസ്ലീം ഗ്രൂപുകളുടെ പുതിയ പ്രതിഷേധത്തിന് കാരണമായി.

'ഇതൊരു ദർഗയല്ല. ഇത് നമ്മുടെ മഹാരാജിന്റെ ക്ഷേത്രമാണ്, ഇതാദ്യമായല്ല ഇത്തരമൊരു പരിപാടി നടക്കുന്നത്. ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവരുടെ പരിപാടികൾ ഞങ്ങൾ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. മോഹൻ ഭഗവത് ജിക്ക് ഇസഡ് പ്ലസ് സുരക്ഷയുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ ഞങ്ങൾ സന്ദർശകർക്കായി പരിസരം അടച്ചു', ഏഴ് ഹിന്ദു ട്രസ്റ്റിമാരിൽ ഒരാളായ ഹർഷദ് പട്ടേലിനെ ഉദ്ധരിച്ച് ഡെകാൻ ഹെറാൾഡ് റിപോർട് ചെയ്തു.

'സാധാരണ സന്ദർശകരെ പോയിട്ട് മുസ്ലീം ട്രസ്റ്റികളെ പോലും ആർഎസ്എസ് പരിപാടിയുടെ പേരിൽ ഇമാം ശായുടെ ദേവാലയത്തിൽ കയറാൻ അനുവദിച്ചില്ല. ഞങ്ങൾ പറയുന്നത് കേൾക്കാനും നടപടിയെടുക്കാനും ആരുമില്ലാത്തതിനാൽ ഞങ്ങൾ പരാതിപ്പെടുന്നില്ല. ഭരണകൂടം മുഴുവനും ഹിന്ദു ട്രസ്റ്റികൾക്കൊപ്പമാണ്. ജനുവരിയിലെ മതിൽ നിർമാണം ഇതിന് തെളിവാണ്. ഞങ്ങളുടെ എതിർപ്പ് വകവെക്കാതെ നൂറുകണക്കിന് പൊലീസുകാരുടെ സാന്നിധ്യത്തിൽ കലക്ടറെ അറിയിക്കാൻ സമയം നൽകാതെയാണ് മതിൽ നിർമിച്ചത്' - മൂന്ന് മുസ്ലിം ട്രസ്റ്റിമാരിൽ ഒരാളായ സിറാജ് സയ്യിദ് പറഞ്ഞു.

Keywords:  News, National, Top-Headlines, Gujrath, BJP, RSS, Prime Minister, Narendra Modi, Conference, Police, Politics, Muslim, RSS to hold its annual meeting at disputed religious site in Gujarat, PM likely to attend.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia