ഇന്ത്യയെ ഒന്നിച്ച് നിര്‍ത്തുന്നത് ആര്‍.എസ്.എസ്: കിരണ്‍ ബേദി

 


ന്യൂഡല്‍ഹി: (www.kvartha.com 21/01/2015) ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാനദിവസമായിരുന്നു ഇന്ന് (ബുധനാഴ്ച). ഇന്ത്യയിലെ ആദ്യ വനിത ഐ.പി.എസ് ഓഫീസറും ബിജെപി നേതാവുമായ കിരണ്‍ ബേദി കൃഷ്ണനഗര്‍ മണ്ഡലത്തിലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിയായ ഹര്‍ഷ വര്‍ദ്ധനാണ് ഇവിടെ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് ജയിച്ചത്.

ആര്‍.എസ്.എസ് ഇന്ത്യയെ ഒന്നിപ്പിച്ച് നിര്‍ത്തുന്ന വളരെ ദേശസ്‌നേഹമുള്ള സംഘടനയാണെന്ന് കിരണ്‍ ബേദി പറഞ്ഞു. പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. അതേസമയം കേജരിവാളിന്റെ വെല്ലുവിളി നിരസിച്ചതിനെക്കുറിച്ച് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനും ഇന്നാണ് (ബുധനാഴ്ച) നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കേജരിവാള്‍ ന്യൂഡല്‍ഹി നിയോജകമണ്ഡലത്തില്‍ നിന്നുമാണ് മല്‍സരിക്കുന്നത്.
ഇന്ത്യയെ ഒന്നിച്ച് നിര്‍ത്തുന്നത് ആര്‍.എസ്.എസ്: കിരണ്‍ ബേദി
നാമനിര്‍ദ്ദേശ പത്രിക പിന്‍ വലിക്കാനുള്ള അവസാന തീയതി ജനുവരി 24 ആണ്. ഫെബ്രുവരി 7നാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഫെബ്രുവരി പത്തിനും.

SUMMARY: It will be a hectic day for electoral officials with several senior leaders including AAP chief Arvind Kejriwal and Congress' Ajay Maken, filing their nomination papers.

Keywords: Bharatiya Janata Party, Kiran Bedi, 2015 Delhi Assembly Election, Arvind Kejriwal, Delhi, Aam Aadmi Party
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia