ലോക് സഭ പ്രക്ഷുബ്ധം: സ്പീക്കര്‍ക്കെതിരെ സമാജ് വാദി പാര്‍ട്ടി എം.പി പേപ്പര്‍ കീറിയെറിഞ്ഞു

 


ന്യൂഡല്‍ഹി: (www.kvartha.com 24.11.2016) നോട്ട് പിന്‍ വലിക്കല്‍ വിഷയത്തില്‍ ലോക് സഭ പ്രക്ഷുബ്ധമായി. പലരും പ്രതിഷേധ പ്രകടനത്തില്‍ അതിരു വിട്ടു. സമാജ് വാദി പാര്‍ട്ടി എം പി അക്ഷയ് യാദവ് ലോക് സഭ സ്പീക്കര്‍ സുമിത്ര മഹാജനെതിരെ പേപ്പര്‍ കീറിയെറിഞ്ഞു.

ബഹളം നിയന്ത്രണാധീനമായതോടെ സഭ പിരിച്ച് വിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ലമെന്റില്‍ വരണമെന്നും സഭയെ അഭിമുഖീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇരു സഭകളിലും നടപടികള്‍ തടസപ്പെടുത്തിയിരുന്നു.

മോഡി പാര്‍ലമെന്റില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനാല്‍ ഇത് ഏഴാം ദിവസമാണ് പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തുന്നത്.

പുറത്ത് പലയിടങ്ങളിലും പ്രസംഗിക്കുന്ന പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വരുന്നില്ല. അദ്ദേഹം പാര്‍ലമെന്റിലെത്തി സഭാംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലോക് സഭ പ്രക്ഷുബ്ധം: സ്പീക്കര്‍ക്കെതിരെ സമാജ് വാദി പാര്‍ട്ടി എം.പി പേപ്പര്‍ കീറിയെറിഞ്ഞു SUMMARY: Amid the din and pandemonium in both houses of Parliament over demonetisation row, unruly scenes were seen in the Lok Sabha.

Keywords: National, Congress, BJP, Narendra Modi, Demonetization
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia