Rupee | 'ലോകത്ത് അതിവേഗം വളരുന്ന കറന്‍സികളുടെ പട്ടികയില്‍ ഇന്ത്യന്‍ രൂപ രണ്ടാം സ്ഥാനത്ത്'
May 3, 2023, 19:00 IST
ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസമായ ഏപ്രിലില്‍ ഇന്ത്യന്‍ കറന്‍സി 'രൂപ' ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ കറന്‍സിയായി മാറിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലില്‍ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 0.41 ശതമാനം ഉയര്‍ന്നു. അതേസമയം, ഇന്തോനേഷ്യയുടെ കറന്‍സി 'റുപിയ'യാണ് ഒന്നാം സ്ഥാനത്ത്. ഇന്തോനേഷ്യന്‍ റുപിയ ഡോളറിനെതിരെ ഏകദേശം രണ്ട് ശതമാനം ശക്തി പ്രാപിച്ചാണ് പട്ടികയില്‍ ഒന്നാമതെത്തിയത്.
രാജ്യത്തെ ശക്തമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും എണ്ണ വിലയിടിവിന്റെയും സഞ്ചിത ഫലമാണ് കഴിഞ്ഞ മാസത്തെ അതിവേഗം വളരുന്ന കറന്‍സികളില്‍ ഇന്ത്യന്‍ രൂപയ്ക്ക് നേട്ടമായത്. ഇതിനു പുറമെ ഓഹരി വിപണിയില്‍ എഫ്ഐഐകള്‍ തുടര്‍ച്ചയായി വാങ്ങുന്നതും രൂപയുടെ മൂല്യം തിരിച്ചുപിടിക്കാനുള്ള മറ്റൊരു കാരണമാണ്. 2022 ല്‍ രൂപയുടെ മൂല്യത്തില്‍ 10 ശതമാനം കുറവുണ്ടായതിന് ശേഷം, 2023 ല്‍ ഇതുവരെ ഡോളറിനെതിരെ രൂപയുടെ മൂല്യം 81.84 എന്ന നിലയിലാണ്.
ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 80 ഡോളറില്‍ താഴെയായത് 'രൂപ'യെ ശക്തമാക്കി. മറുവശത്ത്, കഴിഞ്ഞ മാസം ഏപ്രിലില്‍ യുഎസ് ഡോളര്‍ സൂചിക ദുര്‍ബലമായി. വരും ദിവസങ്ങളില്‍, ലോകത്തിലെ ഉയര്‍ന്നുവരുന്ന കറന്‍സികളുടെ പട്ടികയില്‍ ഇന്ത്യന്‍ കറന്‍സി രൂപ ഒന്നാമത്തെത്തുമോയെന്നാണ് ഉറ്റുനോക്കുന്നത്. രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുണ്ട്. ഇത് ഇങ്ങനെ തുടര്‍ന്നാല്‍ രൂപ കൂടുതല്‍ ശക്തമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Keywords: Malayalam News, Kerala News, Rupee, Currency, National News, India News, Rupee ranks among top 5 currencies.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.