2 വര്‍ഷമായി വിസാ കാലാവധി തീര്‍ന്ന റഷ്യന്‍ വംശജരായ ദമ്പതികള്‍ അറസ്റ്റില്‍: പൊലീസിനെ ആക്രമിച്ചെന്നും പരാതി

 


ലക് നൗ: (www.kvartha.com 04.04.2022) മഥുര, വൃന്ദാവനം സന്ദര്‍ശിക്കാന്‍ ഇന്‍ഡ്യയിലെത്തിയ റഷ്യന്‍ ദമ്പതികള്‍ വിസാ കാലാവധി കഴിഞ്ഞെന്ന കുറ്റത്തിന് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായി. ശ്യാംസുന്ദര്‍ ചരണ്‍ ദാസ് എന്ന അപരനാമത്തില്‍ താമസിക്കുന്ന നതാലിയ ക്രിവോനോസോവും റൊമാനോവ് യാരോസ്ലാവ് യാകോവ് ലെവിചും ആണ് അറസ്റ്റിലായത്. 2013-ലാണ് ഇവര്‍ ടൂറിസ്റ്റ് വിസയില്‍ ഇന്‍ഡ്യയിലെത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഇവരുടെ വിസ കാലാവധി തീര്‍ന്നു.

2 വര്‍ഷമായി വിസാ കാലാവധി തീര്‍ന്ന റഷ്യന്‍ വംശജരായ ദമ്പതികള്‍  അറസ്റ്റില്‍: പൊലീസിനെ ആക്രമിച്ചെന്നും പരാതി

തുടര്‍ന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങുകയോ വിസ പുതുക്കുകയോ ചെയ്യുന്നതിനുപകരം ഇവര്‍ ഇന്‍ഡ്യയില്‍ തന്നെ അനധികൃതമായി തുടരുകയായിരുന്നു. അതിനിടെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദമ്പതികള്‍ മറ്റ് അന്താരാഷ്ട്ര കൃഷ്ണ ഭക്തര്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് അപ്രത്യക്ഷരായി.

ഇവരുടെ പെട്ടെന്നുള്ള തിരോധാനത്തെ കുറിച്ച് പ്രാദേശിക രഹസ്യാന്വേഷണ വിഭാഗങ്ങളും മഥുര പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു. പിന്നീട് മഥുരയിലെ ജെയ്ത് പട്ടണത്തിലെ കൃഷ്ണ താഴ്വരയില്‍ നിന്ന് ഇരുവരേയും കണ്ടെത്തി. തുടര്‍ന്ന് വിസയുടെ കാലാവധിയെ കുറിച്ച് അന്വേഷിക്കുകയും തങ്ങള്‍ക്കൊപ്പം വരാന്‍ ഉത്തരവിടുകയും ചെയ്തതോടെ പ്രകോപിതരായ ദമ്പതികള്‍ പൊലീസിനെ ആക്രമിക്കാന്‍ തുടങ്ങുകയായിരുന്നു.

ദമ്പതികളുടെ വിസ കാലാവധി കഴിഞ്ഞതായി മുതിര്‍ന്ന അഭിഭാഷകന്‍ രമാകാന്ത് ഭരദ്വാജിനെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്തു. ദമ്പതികള്‍ക്ക് അനുവദിച്ച വൃന്ദാവനിലെ അപാര്‍ട് മെന്റുകളില്‍ നിരവധി യുക്രേനിയന്‍, ഇന്‍ഡ്യന്‍ പൗരന്മാര്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് അവിടെ പ്രത്യേകം താമസസ്ഥലം തന്നെയുണ്ട്.

ഇന്‍ഡ്യയില്‍ അനധികൃതമായി താമസിക്കുന്ന ദമ്പതികള്‍ക്കെതിരെ ഫോറിനേഴ്‌സ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതിനിടെ റൊമാനോവ് യാരോസ്ലാവ് യാകോവ് ലെവിചിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രദേശവാസി രംഗത്തെത്തി. റൊമാനോവ് യാരോസ്ലാവ് യാകോവ് ലെവിച് ക്രിമിനല്‍ ചിന്താഗതിയുള്ള വ്യക്തിയാണെന്നും റഷ്യന്‍ കെട്ടിടത്തിലെ നിരവധി താമസക്കാരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അവിടുത്തെ കൃഷ്ണ ഭക്തരുടെയും റഷ്യന്‍ കെട്ടിടവുമായി ബന്ധപ്പെട്ട മറ്റ് ആളുകളുടെയും മരണങ്ങള്‍ക്ക് ഇയാള്‍ ഉത്തരവാദിയാകാമെന്നുമാണ് പ്രദേശവാസിയായ മധുസൂദന്‍ ദാസിന്റെ ആരോപണം.

ഇസ്‌കോണ്‍ എന്ന സംഘടനയുടെ പേര് പറഞ്ഞ് ഇവര്‍ പണം ആവശ്യപ്പെട്ട് നിരപരാധികളായ ഭക്തരെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

ലോകല്‍ പൊലീസ് പറയുന്നതനുസരിച്ച്, ഏകദേശം രണ്ട് വര്‍ഷം മുമ്പ് ഒരു റഷ്യന്‍ കെട്ടിടത്തിന് തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് കെട്ടിട നിര്‍മാണത്തില്‍ അഗ്‌നി സുരക്ഷാ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന കുറ്റം ചുമത്തി ദമ്പതികള്‍ക്കെതിരെ 2020 സെപ്റ്റംബര്‍ 25 ന് കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു.

മൂന്നുനില കെട്ടിടം നിര്‍മിക്കുന്നതിന് പകരം ഏഴു നില കെട്ടിടം നിര്‍മിച്ചതിനെതിരെ മഥുര ഡെവലപ്മെന്റ് അതോറിറ്റിയുടെ കേസും നിലവില്‍ ദമ്പതികള്‍ക്കെതിരെയുണ്ട്.

പൊലീസിനെ ആക്രമിച്ച കുറ്റത്തിന് വിദേശികളായ ദമ്പതികള്‍ അറസ്റ്റിലായ വിവരം റഷ്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ നിയമപ്രകാരം കര്‍ശനനടപടി സ്വീകരിക്കുമെന്നും ഡി വൈ എസ്പി പ്രവീണ്‍ മാലിക് പറഞ്ഞു.

Keywords: Russian-origin couple arrested in UP for overstaying, attacking police, News, Arrested, Foreigners, Police, Attack, Embassy, Russia, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia