ഇതുവരെ ഒരു വനിതാ എംഎൽഎയും ഉണ്ടായിട്ടില്ലാത്ത സംസ്ഥാനത്ത് നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് ഒരു സ്ത്രീയെത്തുന്നു; ചരിത്രമെഴുതി ഫാങ്നോൺ കൊന്യാക്
Mar 28, 2022, 13:36 IST
കൊഹിമ: (www.kvartha.com 28.03.2022) നാഗാലാൻഡിൽ നിന്ന് ആദ്യമായി ഒരു വനിത ഇത്തവണ രാജ്യസഭയിലെത്തും. ബിജെപി നേതാവ് എസ് ഫാങ്നോൺ കൊന്യാക് ആണ് ചരിത്രമെഴുതുന്നത്. മറ്റാരും പത്രിക നൽകാത്തതിനാൽ എതിരില്ലാതെയാണ് അവർ തെരഞ്ഞെടുക്കപ്പെടുന്നത്. 1977ൽ സ്വതന്ത്രയായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റാണോ എം ഷൈസയ്ക്ക് ശേഷം സംസ്ഥാനത്ത് നിന്നുള്ള രണ്ടാമത്തെ വനിതാ പാർലമെന്റേറിയൻ കൂടിയാണ് അവർ. നാഗാലാൻഡിൽ നിന്ന് പാർലമെന്റിലേക്ക് അയക്കപ്പെടുന്ന ആദ്യ ബിജെപി അംഗം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്.
നാഗാലാൻഡ് നിയമസഭയിൽ ഇതുവരെ ഒരു വനിതാ എംഎൽഎയും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്തെ രാഷ്ട്രീയത്തിൽ ഒരു സ്ത്രീക്ക് മുന്നേറാൻ എത്ര ബുദ്ധിമുട്ടാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. രാജ്യസഭയിലേക്കുള്ള കൊന്യാകിന്റെ തിരഞ്ഞെടുപ്പ് നാഗാലാൻഡിലെ സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ മുന്നോട്ട് വരാൻ പ്രചോദനമാകുമെന്നാണ് പ്രതീക്ഷ.
ഫാങ്നോൺ നിലവിൽ മഹിളാ മോർചയുടെ സംസ്ഥാന അധ്യക്ഷയാണ്. 2002-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ഇൻഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. കോളജിൽ വിദ്യാർഥി രാഷ്ട്രീയത്തിലും സാമൂഹിക സംഘടനകളിലും ചേർന്ന് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 2017ൽ ബിജെപിയിൽ ചേർന്നു. സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്ന പാർടിയാണ് ബിജെപിയെന്നും പാർടിയിൽ വലിയ പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു.

Keywords: National, India, State, News, Election, Rajya Sabha, Rajya Sabha Election, Politics, Political party, Parliament, Woman, MLA, BJP, S Phangnon Konyak becomes Nagaland's first woman Rajya Sabha MP.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.