മാധുരി ദീക്ഷിത് ജഡ്ജായ റിയാലിറ്റി ഷോയില്‍ ശ്രീശാന്തിന്റെ ഡാന്‍സ്

 


മുംബൈ: (www.kvartha.com 12.06.2014) പ്രശസ്ത ബോളിവുഡ് നടി മാധുരി ദീക്ഷിത് ജഡ്ജായായ റിയാലിറ്റി ഷോയില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഡാന്‍സ്.

ഐ പി എല്‍ കോഴ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും പുറത്താക്കപ്പെട്ട ശ്രീശാന്തിന് നൃത്ത റിയാലിറ്റിഷോയില്‍ ഇത് രണ്ടാം ഇന്നിംഗ്‌സാണ്.  കളേഴ്‌സ് ടിവിയുടെ  ജലക് ദിഖ് ലാജാ എന്ന പരിപാടിയുടെ ഏഴാം സീസണിലാണ് ശ്രീശാന്ത് നൃത്തം ചെയ്ത് ജഡ്ജസിനെ പോലും അമ്പരപ്പിച്ചിരിക്കുന്നത്.

ഡാന്‍സിന്റെ നിലവാരം വിലയിരുത്തിയ വിധികര്‍ത്താവ് മാധുരി ദീക്ഷിത് ശ്രീശാന്ത് മുമ്പ് എന്തുചെയ്തു എന്നത് പ്രശ്‌നമല്ലെന്നും ഒരു ഡാന്‍സറെന്ന നിലയിലുള്ള ശ്രീശാന്തിന്റെ കഴിവാണ് പരിഗണിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

ടെലിവിഷന്‍ താരങ്ങള്‍, കൊമേഡിയന്‍മാര്‍, കായികതാരങ്ങള്‍ എന്നീ മേഖലയില്‍ നിന്നുള്ളവരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

മാധുരി ദീക്ഷിത് ജഡ്ജായ  റിയാലിറ്റി ഷോയില്‍ ശ്രീശാന്തിന്റെ ഡാന്‍സ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  S Sreesanth in ‘Jhalak Dikhhla Jaa 7’ and other cricketers who have danced in reality shows, Mumbai, IPL, Corruption, Cricket, Judge, Television, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia