Divorced | സാറയിൽ നിന്ന് വിവാഹമോചനം നേടിയതായി സച്ചിൻ പൈലറ്റ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ; ഭാര്യയുടെ പേരിന് പകരം എഴുതിയത് 'ഡിവോഴ്സ്ഡ്'; വിദേശത്ത് പ്രണയം, വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം, പിന്നെ രഹസ്യമായി വിവാഹമോചനം!
Oct 31, 2023, 21:51 IST
ജയ്പൂർ: (KVARTHA) രാജസ്താൻ മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ് ഭാര്യ സാറയുമായി വിവാഹമോചനം നേടിയെന്ന് റിപ്പോർട്ട്. നിയസഭാ തിരഞ്ഞെടുപ്പിൽ ടോങ്ക് സീറ്റിൽ നിന്ന് മത്സരിക്കുന്നതിനായി ചൊവ്വാഴ്ച നൽകിയ നാമനിർദേശ പത്രികയിലെ സത്യവാങ്മൂലത്തിലാണ് സച്ചിൻ പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭാര്യയുടെ പേരിന് അടുത്തായി നൽകിയ കോളത്തിൽ ‘ഡിവോഴ്സ്’ എന്നാണ് എഴുതിയിരിക്കുന്നത്. അതേസമയം ഭാര്യയുമായി ബന്ധപ്പെട്ട മറ്റെല്ലാ കോളങ്ങളിലും 'ബാധകമല്ല' എന്നും എഴുതിയിട്ടുണ്ട്. എന്നാൽ, സത്യവാങ്മൂലത്തിൽ രണ്ട് കുട്ടികളുടെയും പേരുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയിൽ നൽകിയ സത്യവാങ്മൂലത്തിൽ സച്ചിൻ പൈലറ്റ് ഭാര്യ സാറ പൈലറ്റിന്റെ പേര് എഴുതിയിരുന്നു. 2004ലാണ് സച്ചിൻ പൈലറ്റും സാറ പൈലറ്റും വിവാഹിതരായത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ മകളും ഉമർ അബ്ദുല്ലയുടെ സഹോദരിയുമാണ് സാറ.
വിദേശത്ത് പഠിക്കുമ്പോഴാണ് സച്ചിൻ പൈലറ്റ് സാറയെ പരിചയപ്പെടുന്നത്. സാറയും സച്ചിനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച അവരുടെ സൗഹൃദത്തിന് തുടക്കം കുറിച്ചു. ക്രമേണ സൗഹൃദം വളരുകയും അത് പ്രണയമായി മാറുകയും ചെയ്തു. പഠനം പൂർത്തിയാക്കി സച്ചിൻ പൈലറ്റ് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും ഇരുവരും തമ്മിലുള്ള പ്രണയത്തിന് കുറവുണ്ടായില്ല. പക്ഷേ സാറ മുസ്ലീം ആയതിനാലും പൈലറ്റ് ഹിന്ദു ആയതിനാലും അവരുടെ പ്രണയത്തിനിടയിൽ മതത്തിന്റെ മതിലുണ്ടായിരുന്നു.
ഒടുവിൽ ഇരുവരും വിവാഹത്തിന് വിസമ്മതിച്ചു. എന്നാൽ, ഫാറൂഖ് അബ്ദുല്ല ഈ വിവാഹത്തെ ശക്തമായി എതിർത്തിരുന്നു. വിവാഹത്തിന് പിതാവിനെ സമ്മതിപ്പിക്കാൻ സാറ ശ്രമിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ഇതിന് ശേഷം 2004ൽ ഇരുവരും വിവാഹിതരായി. എന്നാൽ ഈ വിവാഹത്തിൽ പൈലറ്റ് കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. അബ്ദുല്ലയുടെ കുടുംബം പങ്കെടുത്തില്ല. ഒടുവിൽ സച്ചിൻ പൈലറ്റ് എംപിയായതിന് ശേഷം അബ്ദുല്ല കുടുംബം സച്ചിനും സാറയും തമ്മിലുള്ള ബന്ധം അംഗീകരിച്ചു. എന്നിരുന്നാലും 19 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും രഹസ്യമായി വേർപിരിഞ്ഞിരിക്കുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

Keywords: News, News-Malayalam-News, National, National-News, Rajasthan-Assembly-Election, Election-News, Sachin Pilot, Sara, Congress, Divorced, Rajasthan, Election, Sachin Pilot, Wife Sara No Longer Together As Cong Leader Writes 'Divorced' in
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.