സച്ചിന്‍ ടെന്‍ഡുല്‍ക്കറും പ്രഫ. സി എന്‍ ആര്‍ റാവുവും ഭാരതരത്‌ന പുരസ്‌ക്കാരം ഏറ്റുവാങ്ങി

 


ഡെല്‍ഹി: ക്രിക്കറ്റ് ഇതിഹാസം  സച്ചിന്‍ തെണ്ടുല്‍ക്കറും വിഖ്യാത ശാസ്ത്രജ്ഞന്‍ സി എന്‍ ആര്‍ റാവുവും ഭാരതരത്‌ന പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി. പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌നം സ്വീകരിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരനും ആദ്യ കായികതാരവുമാണ് നാല്‍പതുകാരനായ സച്ചിന്‍. പ്രധാനമന്ത്രിയുടെ ശാസ്ത്ര, സാങ്കേതിക ഉപദേശക സമിതി തലവനാണ് പ്രഫ. സി എന്‍ ആര്‍ റാവു.

രാഷ്ട്രപതിഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഇരുവരും പ്രസിഡന്റ് പ്രണബ് മുഖര്‍ജിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ച്വറികള്‍ക്കുടമ, ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ച്വറിയും, ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച്, ലോക കിരീടം, ഐ പി എല്‍  ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ തുടങ്ങിയ നേട്ടങ്ങളും ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്വന്തമാക്കിയ  ഇന്ത്യയുടെ കോഹീനൂര്‍ പോലുള്ള വിശേഷണങ്ങളും കരസ്ഥമാക്കിയാണ് ഒടുവില്‍ ഭാരതരത്‌ന പുരസ്‌കാരവും സച്ചിനെ തേടിയെത്തിയത്.

ഏകദിന ക്രിക്കറ്റില്‍ 200 റണ്‍സെടുത്ത സച്ചിന് ഭാരതരത്‌നം നല്‍കണമെന്ന് നേരത്തേ ആവശ്യമുയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ സച്ചിന് ഭാരതരത്‌ന നല്‍കാന്‍ വേണ്ടി മാത്രം നിയമഭേദഗതി വരുത്തുകയും ചെയ്തു. നേരത്തെ കായികതാരങ്ങളെ ഭാരതരത്‌ന അവാര്‍ഡിന് പരിഗണിച്ചിരുന്നില്ല. അതുകൊണ്ടാണ് ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിനെ ഭാരതരത്‌നയ്ക്ക് പരിഗണിക്കാതിരുന്നത്.  അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിടപറഞ്ഞ അതേ ദിവസം തന്നെയാണ് സച്ചിന് ഭാരതരത്‌ന പുരസ്‌ക്കാരം പ്രഖ്യാപിക്കുന്നത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറും പ്രഫ. സി എന്‍ ആര്‍ റാവുവും  ഭാരതരത്‌ന പുരസ്‌ക്കാരം ഏറ്റുവാങ്ങിസച്ചിനും സി എന്‍ ആര്‍ റാവുവിനും ഭാരതരത്‌ന നല്‍കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. നിലവില്‍ രാജ്യസഭ എം പി കൂടിയാണ് സച്ചിന്‍.

നിയമഭേദഗതിയിലൂടെ കായികതാരമായ സച്ചിന് ഭാരതരത്‌ന നല്‍കിയതോടെ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിനെയും പുരസ്‌കാരത്തിന് പരിഗണിക്കും എന്ന പ്രതീക്ഷയിലാണ് കായികപ്രേമികള്‍.

 കഴിഞ്ഞ നവംബറിലാണ് 24 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിനോട്
സച്ചിന്‍ വിടപറഞ്ഞത്. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമിതി അധ്യക്ഷനായ പ്രഫസര്‍ സി.എന്‍.ആര്‍. റാവു അഞ്ചു പതിറ്റാണ്ടിലേറെക്കാലമായി ശാസ്ത്രരംഗത്തെ സജീവ സാന്നിധ്യമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ 4 വയസുകാരന്‍ മരിച്ചു

Keywords: Sachin Tendulkar, Prof CNR Rao conferred with Bharat Ratna, New Delhi, President, Prime Minister, Cricket, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia