സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പാര്‍ലമെന്റില്‍ എത്താത്തത് വിവാദമാകുന്നു

 


ഡെല്‍ഹി: (www.kvartha.com 07.08.2014) സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കാത്തത് വിവാദമാവുന്നു. 2012 ല്‍ രാജ്യസഭാംഗമായ സച്ചിന്‍ 2014 ല്‍ ഇതുവരെയും പാര്‍ലമെന്റില്‍ ഒരു യോഗത്തിലും പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം മൂന്ന് തവണ മാത്രമാണ് സച്ചിന്‍ രാജ്യസഭയിലെത്തിയത്.

രാജ്യസഭയില്‍ ഏറ്റവും കുറഞ്ഞ പ്രാവശ്യം ഹാജരായ അംഗവും സച്ചിനാണ്. അംഗമായതിനു ശേഷം ഇതുവരെ രാജ്യസഭയില്‍ നടന്ന  ഒരു ചര്‍ച്ചയിലും സച്ചിന്‍ പങ്കെടുത്തിരുന്നില്ല. 2012 ജൂണിലാണ് യു പി എ ഗവണ്‍മെന്റ് സച്ചിനെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്. എന്നാല്‍ ക്രിക്കറ്റിന്റെ തിരക്കുകാരണം സച്ചിന് ആ വര്‍ഷം സഭയിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

2013 നവംബറില്‍ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിന്‍ അതിനു ശേഷവും ചര്‍ച്ചയില്‍ പങ്കെടുക്കാത്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടി എം പി നരേഷ് അഗര്‍വാളും, എന്‍സിപി  എംപി ഡി പി ത്രിപാഠിയുമാണ് സച്ചിനെതിരെ പാര്‍ലമെന്റില്‍ വിമര്‍ശനം ഉന്നയിച്ചത്. പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവരെ സഭാംഗങ്ങളാക്കാന്‍ പാടില്ലെന്നും ഇവര്‍ പറഞ്ഞു.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പാര്‍ലമെന്റില്‍ എത്താത്തത് വിവാദമാകുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മഴ മറയാക്കി മോഷണത്തിനെത്തിയ ആറംഗ തമിഴ് നാടോടി സംഘം അറസ്റ്റില്‍

Keywords: Sachin Tendulkar yet to attend Parliament this year, New Delhi, Meeting, Cricket Test, UPA, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia