മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് വച്ച സംഭവത്തില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സചിന്‍ വാസെയെ സെര്‍വീസില്‍ നിന്നും പുറത്താക്കി
May 12, 2021, 09:53 IST
മുംബൈ: (www.kvartha.com 12.05.2021) മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ സംഭവത്തില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്ത മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ സചിന്‍ വാസെയെ സെര്‍വീസില്‍ നിന്നും പുറത്താക്കി. വാസെയെ സെര്‍വീസില്‍ നിന്നും പുറത്താക്കി ഉത്തരവിറക്കിയത് മുംബൈ പൊലീസ് കമീഷണറാണ്.
17 വര്‍ഷം മുന്‍പ് സസ്‌പെന്‍ഷനിലായ സചിന്‍ വാസെ പിന്നീട് ശിവസേനയില്‍ ചേര്‍ന്നിരുന്നു. അതിന് ശേഷം ഉദ്ധവ് താകറെ സര്‍കാര്‍ അധികാരത്തിലേറിയ ശേഷമാണ് സെര്‍വീസിലേക്ക് തിരിച്ചെടുത്തത്.
അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതടക്കം പ്രധാന പലകേസുകളുടേയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എന്‍ ഐ എ അറസ്റ്റ് ചെയ്ത വാസെ. നിലവില്‍ ജുഡീഷ്യന്‍ കസ്റ്റഡിയിലാണ് സചിന്‍ വാസെ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.