ആം ആദ്മിക്ക് ഒരു സീറ്റ് പോലും കിട്ടില്ല; പഞ്ചാബില്‍ മൂന്നാം തവണയും സാഡ് ബിജെപി സഖ്യം അധികാരത്തിലെത്തുമെന്ന് സുഖ്ബീര്‍ ബാദല്‍
Nov 26, 2016, 07:11 IST
ഭതിന്ദ: (www.kvartha.com 26.11.2016) ആം ആദ്മി പാര്‍ട്ടിയെ വെല്ലുവിളിച്ച് പഞ്ചാബ് ഉപ മുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദല്‍. അടുത്ത തവണയും പഞ്ചാബില്‍ സാഡ് ബിജെപി സഖ്യം അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭതിന്ദയില് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ശിലാസ്ഥാപന കര്‍മ്മത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചത്.
മുന്‍ യുപിഎ സര്‍ക്കാര്‍ പഞ്ചാബിനെ അവഗണിച്ചതായും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് നല്കിയ ഒരു പദ്ധതിയെങ്കിലും ചൂണ്ടിക്കാണിക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍ തുടര്‍ന്ന് അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ എപ്പോഴൊക്കെ ഓരോ ആവശ്യവുമായി എത്തിയോ അപ്പോഴൊക്കെ അവ അനുവദിച്ചിട്ടുണ്ടെന്നും ബാദല്‍ കൂട്ടിച്ചേര്‍ത്തു.
177 ഏക്കറില്‍ 925 കോടി രൂപയാണ് എയിംസിന്റെ നിര്‍മ്മാണത്തിനായി വിലയിരുത്തിയിട്ടുള്ളത്. 2020 ജൂണോടെ എയിംസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
SUMMARY: Punjab Deputy Chief Minister Sukhbir Singh Badal on Friday thanked PM Modi for laying the foundation-stone of the All India Institute of Medical Sciences (AIIMS) at Bhatinda.
Keywords: National, Punjab Deputy, CM, BJP, SAD, Election
മുന്‍ യുപിഎ സര്‍ക്കാര്‍ പഞ്ചാബിനെ അവഗണിച്ചതായും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് നല്കിയ ഒരു പദ്ധതിയെങ്കിലും ചൂണ്ടിക്കാണിക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍ തുടര്‍ന്ന് അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ എപ്പോഴൊക്കെ ഓരോ ആവശ്യവുമായി എത്തിയോ അപ്പോഴൊക്കെ അവ അനുവദിച്ചിട്ടുണ്ടെന്നും ബാദല്‍ കൂട്ടിച്ചേര്‍ത്തു.
177 ഏക്കറില്‍ 925 കോടി രൂപയാണ് എയിംസിന്റെ നിര്‍മ്മാണത്തിനായി വിലയിരുത്തിയിട്ടുള്ളത്. 2020 ജൂണോടെ എയിംസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
Keywords: National, Punjab Deputy, CM, BJP, SAD, Election
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.