Reel Tragedy | കഴുത്തില്‍ പാമ്പിനെ ഇട്ട് ഇന്‍സ്റ്റഗ്രാം റീല്‍; പാമ്പു കടിയേറ്റ് സന്യാസി മരിച്ചു
Sep 25, 2022, 17:37 IST
ലക്നൗ: (www.kvartha.com) പാമ്പു കടിയേറ്റ് സന്യാസി മരിച്ചു. കഴുത്തില്‍ പാമ്പിനെ ഇട്ട് ഇന്‍സ്റ്റാഗ്രാം റീല്‍ മെയ്കേഴ്സിനൊപ്പം വീഡിയോയ്ക്കായി പോസ് ചെയ്യുന്നതിനിടെയാണ് പാമ്പു കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. പാമ്പ് കടിയേറ്റു എന്നറിഞ്ഞ സന്യാസി ഒച്ചവെച്ച് ബഹളം കൂട്ടുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ലക്നൗവിലെ കിങ് ജോര്‍ജ്സ് മെഡികല്‍ സര്‍വകലാശാലയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെയാണ് അന്ത്യം.
55കാരനായ ബജ്രംഗി സാധുവാണ് മരിച്ചത്. സുബേദാറിന്റെ കടയില്‍ കണ്ടെത്തിയ കറുത്ത നിറത്തിലുള്ള പാമ്പാണ് സന്യാസിയെ കടിച്ചത്. സുബേദാര്‍ പാമ്പിനെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ, സന്യാസി ഇടപെടുകയും അതിനെ പെട്ടിയിലാക്കുകയുമായിരുന്നു.
ഇത് കണ്ട ചിലര്‍ക്ക് ഇന്‍സ്റ്റാഗ്രാം റീല്‍ ചിത്രീകരിക്കണമെന്ന് തോന്നി. തുടര്‍ന്ന് പെട്ടിയില്‍ നിന്ന് പാമ്പിനെ പുറത്തെടുത്ത് വീഡിയോയ്ക്കായി പോസ് ചെയ്യുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്.
Keywords: 'Sadhu' poses for reel with snake wrapped around his neck; gets bitten & dies, News, Dead, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.