റബ്രി ദേവിക്കെതിരെ സഹോദരന്‍ സാധു യാദവ്

 


പാറ്റ്‌ന: ലാലു പ്രസാദ് യാദവിന്റെ ഭാര്യ റബ്രി ദേവിക്കെതിരെ സഹോദരന്‍ സാധു യാദവ് മല്‍സരിക്കും. സരന്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുമാണ് ഇദ്ദേഹം മല്‍സരിക്കുന്നത്. അനിരുദ്ധ് പ്രസാദ് യാദവ് എന്നാണ് ഇദ്ദേഹത്തിന്റെ ശരിയായ പേര്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സാധു യാദവ് മല്‍സരിക്കുന്നത്. ബീഹാറില്‍ ലാലുറബ്രി ഭരണ സമയത്ത് ശക്തനായ നേതാവായിരുന്നു സാധു യാദവ്. 2009ല്‍ ലാലു പ്രസാദ് സരനില്‍ നിന്നുമാണ് മല്‍സരിച്ച് ജയിച്ച് ലോക്‌സഭയിലെത്തിയത്. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷക്കപ്പെട്ടതോടെ അദ്ദേഹം അയോഗ്യനായി. ആര്‍.ജെ.ഡി ടിക്കറ്റില്‍ സരനില്‍ നിന്ന് ഇപ്രാവശ്യം മല്‍സരിക്കുന്നത് റബ്രി ദേവിയാണ്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആര്‍.ജെഡി വിട്ട് സാധു യാദവ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പിന്നീട് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
റബ്രി ദേവിക്കെതിരെ സഹോദരന്‍ സാധു യാദവ്
രാജീവ് പ്രതാപ് റൂഡിയാണ് സരനിലെ ബിജെപി സ്ഥാനാര്‍ത്ഥി.

SUMMARY: Controversial former MP, Tuesday announced that he will contest the Lok Sabha polls from Saran seat, where his sister and former Bihar chief minister Rabri Devi is in the fray as a RJD candidate.

Keywords: Sadhu Yadav, Rabri Devi, Saran, Lok Sabha Polls, Elections 2014, Bihar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia