സാധ്വി പ്രചി ഉറച്ചുതന്നെ; മുസ്ലീം യുവതിയെ വിവാഹം ചെയ്യാനായി ഇസ്ലാം മതം സ്വീകരിച്ച യുവാവിനെ വീണ്ടും മതം മാറ്റി
Feb 9, 2015, 12:56 IST
ലഖിമ്പൂര്‍ ഖേരി(യുപി): (www.kvartha.com 09/02/2015) വിഎച്ച്പി നേതാവ് സാധ്വി പ്രചി യുവാവിനെ മതം മാറ്റി. വിഎച്ച്പി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ നടക്കുന്ന വേദിയിലാണ് യുവാവ് ഹിന്ദുമതം സ്വീകരിച്ചത്. സംഭവത്തെക്കുറിച്ച് അറിഞ്ഞയുടനെ പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. രാജന് പുരി എന്നയാളാണ് ഹിന്ദുമതം സ്വീകരിച്ചത്.
ഇതിനിടെ മൊഴിയെടുക്കാനായി പോലീസും ജില്ല അധികാരികളും യുവാവിനെ കളക്ട്രേറ്റിലേയ്ക്ക് കൊണ്ടുപോയത് സംഘര്‍ഷത്തിന് വഴിവെച്ചു. യുവാവിനെ പരിപാടി നടക്കുന്ന സ്ഥലത്ത് വെച്ചുതന്നെ മൊഴിയെടുക്കണമെന്നായിരുന്നു വിഎച്ച്പിയുടെ ആവശ്യം.
ഒടുവില്‍ പോലീസ് യുവാവിനെ വേദിയില്‍ കൊണ്ടുവന്നതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്.
ഹിന്ദുവായിരുന്ന യുവാവ് 2006ല്‍ മുസ്ലീം യുവതിയെ വിവാഹം ചെയ്യാനായി ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഇയാള്‍ ഹിന്ദുമതത്തിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിച്ചതിനാല്‍ ഖര് വാപസി നടത്തുകയായിരുന്നുവെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് രാകേഷ് പട്ടേല്‍ അറിയിച്ചു.
അതേസമയം അനുവാദം കൂടാതെ ഖര് വാപസി നടത്തിയതിനാല്‍ സംഘടനയ്ക്കെതിരെ പോലീസ് കേസെടുത്തു.
SUMMARY: District administration here were on their toes after VHP leader Sadhvi Prachi allegedly performed "Ghar Wapsi" (reconversion) of a youth on Sunday.
Keywords: Sadhvi Prachi, Lakhimpur Kheri, Ghar Wapsi, UP, VHP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.